Kerala
Security should be provided to Chief Minister: Police did not agree to buy medicine for baby
Kerala

'മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കണം': കുഞ്ഞിന് മരുന്ന് വാങ്ങാന്‍ സമ്മതിക്കാതെ പൊലീസ്

Web Desk
|
13 Feb 2023 9:26 AM GMT

കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞെങ്കിലും 'കൂടുതൽ വർത്തമാനം പറയാതെ വണ്ടി എടുത്തുകൊണ്ട് പോ' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി

കൊച്ചി: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനായി മരുന്നു വാങ്ങാൻ അനുവദിക്കാതെ പൊലീസ്. അങ്കമാലി കാലടിയില്‍ ഇന്നലെയാണ് സംഭവം. മരുന്ന് വാങ്ങാൻ എത്തിയ ആളെയും മെഡിക്കൽ സ്റ്റോർ ഉടമയെയും പൊലീസ് ഭീഷണിപ്പെടുത്തി. കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞെങ്കിലും 'കൂടുതൽ വർത്തമാനം പറയാതെ വണ്ടി എടുത്തുകെണ്ട് പോ' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.

ഇതുപ്രകാരം ഇയാൾ കാർ മാറ്റിയിട്ടു. തുടർന്ന് കാറിലേക്ക് മരുന്നെത്തിക്കാനായി മെഡിക്കൽ സ്റ്റോർ ഉടമ ശ്രമിച്ചപ്പോഴും പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടു. ഇത് ചോദ്യം ചെയ്തപ്പോൾ 'കൂടുതൽ കളിച്ചാൽ തന്റെ മെഡിക്കൽ സ്റ്റോർ പൂട്ടിക്കു'മെന്നായിരുന്നു ഭീഷണി.

ഞായറാഴ്ചയായതിനാൽ മെഡിക്കൽ സ്റ്റോറുകൾ പലതും അവധിയായിരുന്നു. ഇതിനാൽ തന്നെ ഏറെ അന്വേഷിച്ചാണ് കോട്ടയം സ്വദേശികളായ ദമ്പതികൾ കാലടിയിലെ മെഡിക്കൽ സ്‌റ്റോറിലെത്തിയത്.

Similar Posts