Kerala
യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണം; വിദേശകാര്യ മന്ത്രിക്ക് പിണറായിയുടെ കത്ത്
Kerala

'യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണം'; വിദേശകാര്യ മന്ത്രിക്ക് പിണറായിയുടെ കത്ത്

Web Desk
|
24 Feb 2022 11:24 AM GMT

വിദ്യാർഥികളെ തിരികെ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ വേണമെന്നും പിണറായി കത്തിൽ ആവശ്യപ്പെട്ടു.

യുക്രൈനും റഷ്യയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് പിണറായി കത്തയച്ചു. 2320 മലയാളി വിദ്യാർഥികൾ യുക്രൈനിൽ പഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചത്. വിദ്യാർഥികളെ തിരികെ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ വേണമെന്നും പിണറായി കത്തിൽ ആവശ്യപ്പെട്ടു.

മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 'കേരളത്തിൽ നിന്ന് നിരവധി പേർ ഉണ്ട്. അവരെ തിരികെ കൊണ്ട് വരാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്' മുഖ്യമന്ത്രി അറിയിച്ചു. യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ടെന്നും കേന്ദ്രത്തെ ബന്ധപ്പെട്ടു നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യക്കാരെ കൊണ്ടുവരാൻ പോയ എയർ ഇന്ത്യ വിമാനം തലസ്ഥാനമായ കിയവിൽ നിന്നും നിന്നും മടങ്ങി. വിമാനത്താവളം അടച്ചതിനാൽ രക്ഷാ ദൗത്യം പൂർത്തിയാക്കാനായില്ല. ഇന്ത്യയുടെ വന്ദേഭാരത് വിമാനം രാവിലെ ഏഴരക്കായിരുന്നു ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. ബോറിസിൽ എത്തിയ ശേഷം യാത്രക്കാരെ കൊണ്ടുവരാൻ കഴിയാതെ വിമാനം മടങ്ങുകയായിരുന്നു.

Similar Posts