Kerala
കൊടകര കുഴല്‍പ്പണക്കേസ്; ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍‌ത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
Kerala

കൊടകര കുഴല്‍പ്പണക്കേസ്; ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍‌ത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

Web Desk
|
26 May 2021 5:34 AM GMT

പ്രതികള്‍ പണം കൈമാറാന്‍ നിര്‍ദേശിച്ചത് കെ.ജി കര്‍ത്തയെന്ന കെ. ഗോപാല കൃഷ്ണ കര്‍ത്തക്കാണ് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി

കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കുഴൽപ്പണ കവർച്ചയിൽ യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കർത്ത മൊഴി നൽകി.

അതിനിടെ കേസിലെ ആറാം പ്രതി മാർട്ടിന്‍റെ വീട്ടിൽ നിന്നും ഒമ്പത് ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെടുത്തു. കുഴൽപ്പണം കവർന്ന ദിവസം പണം നഷ്ടപ്പെട്ട വാഹനത്തിന്‍റെ ഉടമയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമാരാജനുമായി ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചതിന്‍റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കർത്തയെ ചോദ്യം ചെയ്തത്. അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി വി.കെ രാജു ആലപ്പുഴയിലെത്തിയാണ് ചോദ്യം ചെയ്തത്. കുഴൽപ്പണ കവർച്ചയിൽ യാതൊരു ബന്ധവും ഇല്ലെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കർത്ത മൊഴി നൽകി. അതിനിടെ കേസിലെ ആറാം പ്രതി മാർട്ടിന്‍റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. വെള്ളങ്ങല്ലൂർ വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.

മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും വാങ്ങിയതായും ബാങ്കിൽ പണമടച്ചതായും കണ്ടെത്തി. ഇതോടെ കേസിൽ ഒരു കോടിയിലധികം രൂപ പിടിച്ചെടുക്കാനായിട്ടുണ്ട്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് ദിവസം അസൗകര്യം ഉള്ളതായി അറിയിച്ച ബി.ജെ.പി സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷൻ എന്നിവരോട് അടുത്ത ദിവസം തന്നെ ഹാജരകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Similar Posts