'കെ.പി.സി.സി അധ്യക്ഷന്റെ കുത്തിത്തിരുപ്പ് പരാമർശം തന്നെ ഉദേശിച്ചാണെന്ന് കരുതുന്നില്ല': മറുപടിയുമായി കെ.സി.ജോസഫ്
|ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ട്, എല്ലാ വിഭാഗങ്ങള്‍ക്കും സമീപിക്കാവുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി'
കൊച്ചി: കെ.പി.സി.സി അധ്യക്ഷന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്. അപക്വമായ പ്രസ്താവനകൾ നടത്തിയിട്ടില്ല. കെ.പി.സി.സി അധ്യക്ഷന്റെ 'കുത്തിത്തിരുപ്പ്' പരാമർശം തന്നെ ഉദേശിച്ചാണെന്ന് കരുതുന്നില്ല. ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പാണ്. കെ സുധാകരൻ ബിഷപ്പ് പാംപ്ലാനിയെ ഇപ്പോഴെങ്കിലും കണ്ടത് നല്ല കാര്യമാണെന്നും കെ.സി ജോസഫ് പറഞ്ഞു.
ബി.ജെ.പി നീക്കത്തിനെതിരെയുള്ള തന്റെ കത്ത് സദുദ്ദേശപരമായിരുന്നുവെന്നും കെ.സി.ജോസഫ് കൂട്ടിച്ചേര്‍ത്തു. കത്തിലെ പരാമർശങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെ.സി.ജോസഫിന്റെ വിശദീകരണം
'കെ.പി.സി.സി പ്രസിഡന്റിന്റെ പരാമർശം എന്ത് കൊണ്ട് എന്ന് അറിയില്ല, താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി അംഗീകരിച്ചു എന്നാണ് കരുതുന്നത്. ഇതിന്റെ ഫലമായാണ് മുടങ്ങികിടന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി ചേരാനെടുത്ത തീരുമാനം. ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ട്, എല്ലാ വിഭാഗങ്ങള്‍ക്കും സമീപിക്കാവുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി'- കെ.സി ജോസഫ് പറഞ്ഞു.
Watch Video Report