Kerala
തീവ്രവാദി പരാമർശം: ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കുറ്റപത്രത്തിലുള്ളത് ഗുരുതര ആരോപണങ്ങൾ
Kerala

തീവ്രവാദി പരാമർശം: ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കുറ്റപത്രത്തിലുള്ളത് ഗുരുതര ആരോപണങ്ങൾ

Web Desk
|
1 Dec 2022 11:57 AM GMT

വിദ്വേഷപ്രസംഗത്തിനാണ് ഫാദറിനെതിരെ കേസെടുത്തിരിക്കുന്നത്

മന്ത്രി വി. അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയ കേസിൽ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കുറ്റപത്രത്തിലുള്ളത് ഗുരുതര ആരോപണങ്ങൾ. മന്ത്രിക്കെതിരായ പരാമർശം മുസ്‌ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ലഹളയും കലാപവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും ആളുകളെ പ്രകോപിപ്പിച്ച് സമാധാന ലംഘനം നടത്തി മതസൗഹാർദം തകർക്കാനാണ് ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറഞ്ഞു. വിദ്വേഷപ്രസംഗത്തിനാണ് ഫാദറിനെതിരെ കേസെടുത്തിരിക്കുന്നത്.

വിവാദ പരമാർശത്തിൽ ലത്തീൻ സഭയും ഫാദർ തിയോഡേഷ്യസ് ഡിക്രൂസും ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നാവിൽ എല്ലില്ലെന്ന് കരുതി എന്തും പറയരുതെന്നും തിയോഡേഷ്യസിൻറെ മാപ്പ് സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. നാടിന്റെ വികസനത്തെ തടസപ്പെടുത്തുന്നത് ദേശദ്രോഹമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

എന്നാൽ ആദ്യം രാജ്യദ്രോഹി എന്ന് പ്രയോഗിച്ചത് മന്ത്രിയാണെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ അബ്ദുറഹ്മാനെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു. അതിനിടെ, ഇന്നലെ വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഉൾപ്പെടെ എഴുനൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

serious allegations in FIR against Vizhinjam Samara Samiti Convenor Fr. Theodosius de Cruz

Similar Posts