Kerala
Sesi Xavier ,police custedy, alappuzha
Kerala

അഭിഭാഷകയായി ആൾമാറാട്ടം; സെസി സേവ്യർ പൊലീസ് കസ്റ്റഡിയിൽ

Web Desk
|
28 April 2023 8:56 AM GMT

21 മാസം ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് കോടതിയിൽ കീഴടങ്ങിയത്

ആലപ്പുഴ: അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ പൊലീസ് കസ്റ്റഡിയിൽ. എട്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. 21 മാസം ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ചോദ്യം ചെയ്ത ശേഷമാകും മറ്റു നടപടികൾ.

ഐ.പി.സി. 417(വഞ്ചന), 419, 420(ആൾമാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എൽ.എൽ.ബി പാസാകാത്ത സെസി സേവ്യർ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. സംഗീതയിൽനിന്ന് പൊലീസ് വിവരം ശേഖരിച്ചാണ് ആൾമാറാട്ടം ചുമത്തിയത്.

2019ലാണ് ആലപ്പുഴ ബാർ അസോസിയേഷനിൽ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷൻ ലൈബ്രേറിയനായും തെരഞ്ഞെടുക്കപ്പെട്ടു. സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു.

Similar Posts