Kerala
![Seven people were injured in a collision between a car and a lorry in Thalikulam, Thrissur Seven people were injured in a collision between a car and a lorry in Thalikulam, Thrissur](https://www.mediaoneonline.com/h-upload/2023/11/07/1396486-u8iy.webp)
Kerala
തൃശൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്
![](/images/authorplaceholder.jpg?type=1&v=2)
10 Nov 2023 3:00 AM GMT
കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്
തൃശൂർ: തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. തളിക്കുളം ഹൈസ്‌കൂളിന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്.