‘ശക്തികേന്ദ്രങ്ങളിൽ പോലും കേഡർ വോട്ട് ചോർന്നു’; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനം
|‘വിമർശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കരുത്’
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനം. ശക്തികേന്ദ്രങ്ങളിൽ പോലും കേഡർ വോട്ട് ചോർന്നു. ആത്മവിമർശനവും തിരുത്തലും വേണം. സർക്കാറിന്റെ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനമുയർന്നു. വിമർശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കരുത് ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കാജനകമാണ്. ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നു. കൂടുതൽ വോട്ട് പോയത് കോൺഗ്രസിലേക്കാണ്. ബി.ജെ.പിയിലേക്കും വോട്ട് പോയി. ഇത് ഗൗരവത്തോടെ കാണണം. കോൺഗ്രസിലേക്ക് പോകുന്ന വോട്ടുകൾ തിരിച്ചുപിടിക്കാൻ കഴിയും. എന്നാൽ, ബി.ജെ.പിയിലേക്ക് പോകുന്നത് തിരിച്ചെത്തിക്കുക എളുപ്പമല്ല. ഇതിന് പുറമെ കേഡർമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു.
രാജ്യസഭാ സീറ്റിൽ ഉഭയകക്ഷി ചർച്ച ശനിയാഴ്ച തുടങ്ങും. സി.പി.ഐയുമായി നാളെ
രാവിലെ ഒമ്പതരയ്ക്ക് എ.കെ.ജി സെന്ററിൽ ചർച്ച നടത്തും. രണ്ടുദിവസം കൊണ്ട് സീറ്റ് വിഭജനത്തിൽ ധാരണ ഉണ്ടാക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെയും ചർച്ചയ്ക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്.