Kerala
![പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി](https://www.mediaoneonline.com/h-upload/2024/05/26/1425359-po.webp)
Kerala
പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി
![](/images/authorplaceholder.jpg?type=1&v=2)
26 May 2024 7:42 AM GMT
ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി
തൃശ്ശൂര്‍: പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ഓഫീസർ കമാന്‍റന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.. അക്കാദമി ഡയറക്ടർക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ജോലി മാറ്റം വേണമെന്നും യുവതി ആവശ്യപ്പെട്ടു.
അതേസമയം,പരാതിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.അതിനിടയില്‍ പരാതി ഒത്തുതീര്‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.