Kerala
Sexual assault case: Director VK Prakash granted anticipatory bail, latest news malayalam, ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം
Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം

Web Desk
|
11 Sep 2024 10:27 AM GMT

യുവകഥാകൃത്തിന്റെ പരാതിയിലാണ് ഹൈക്കോടതി നടപടി

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവ​​ദിച്ചു. യുവകഥാകൃത്തിന്റെ പരാതിയിൽ എസ്‌ഐടി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വി.കെ പ്രകാശ് നേരത്തെ സമാന കുറ്റകൃത്യം ചെയ്തുവെന്ന ആക്ഷേപമില്ലെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. രണ്ട് ലക്ഷത്തിൻ്റെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യം അനുവദിച്ച‌ത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വി.കെ പ്രകാശ് ഹാജരാകണമെന്നും ഹൈക്കോടതി വിധിച്ചു.

സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി. 2022 ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചാണ് സംഭവമെന്നും അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും പരാതിപ്പെടാതിരിക്കാനായി അക്കൗണ്ടിലേക്ക് പണം അയച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിൽ നേരിട്ട അതിക്രമങ്ങൾ സ്ത്രീകൾ ഓരോന്നായി വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വി.കെ പ്രകാശിനുമെതിരെ ആരോപണം ഉയർന്നത്.

Similar Posts