Kerala
മ്യൂസിയം കേസ് പ്രതി സന്തോഷിനെതിരെ മറ്റൊരു ലൈംഗികാതിക്രമകേസിൽ കൂടി അന്വേഷണം
Kerala

മ്യൂസിയം കേസ് പ്രതി സന്തോഷിനെതിരെ മറ്റൊരു ലൈംഗികാതിക്രമകേസിൽ കൂടി അന്വേഷണം

Web Desk
|
2 Nov 2022 11:26 AM GMT

മാധ്യമങ്ങളിൽ സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്.

തിരുവന്തപുരം: മ്യൂസിയത്തിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിടിയിലായ സന്തോഷിനെതിരെ മറ്റൊരു ലൈംഗീകാതിക്രമ കേസിൽ കൂടി അന്വേഷണം. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ഒരു വീട്ടിൽ കടന്ന് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. മാധ്യമങ്ങളിൽ സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്.

കുറവംകോണം കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് പ്രഭാത നടത്തത്തിനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

കുറവൻകോണം വീടാക്രമണ കേസിലും ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ട് കേസിലും പ്രതി ഇയാൾ തന്നെയാണെന്ന കാര്യം വ്യക്തമായത്. ജല​സേചന മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറായ ‌സന്തോഷിനെ പിന്നാലെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

ഇയാള്‍ കാര്‍ മ്യൂസിയം വളപ്പില്‍ കൊണ്ടിടുന്നതും ആക്രമണശേഷം വാഹനമെടുത്ത് പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. കുറവന്‍കോണത്തെ വീട്ടിലെ അതിക്രമ ശേഷം ടെന്നീസ് ക്ലബ്ബിന് പരിസരത്തേക്കെത്തുന്ന സന്തോഷ് തുടര്‍ന്ന് മ്യൂസിയം പരിസരത്തേക്കെത്തുകയും കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്.തുടര്‍ന്ന് ഓടി പുറത്തുകടന്ന ശേഷം വീണ്ടും കാറെടുത്ത് ടെന്നീസ് ക്ലബ്ബിന്റെ ഭാഗത്തേക്കു പോവുകയായിരുന്നു.

Similar Posts