Kerala
![മാധ്യമപ്രവർത്തകക്കെതിരെ ലൈംഗിക അധിക്ഷേപം; മുൻ സബ് ജഡ്ജിക്കെതിരെ കേസെടുത്തു മാധ്യമപ്രവർത്തകക്കെതിരെ ലൈംഗിക അധിക്ഷേപം; മുൻ സബ് ജഡ്ജിക്കെതിരെ കേസെടുത്തു](https://www.mediaoneonline.com/h-upload/2023/07/28/1381244-jdg.webp)
Kerala
മാധ്യമപ്രവർത്തകക്കെതിരെ ലൈംഗിക അധിക്ഷേപം; മുൻ സബ് ജഡ്ജിക്കെതിരെ കേസെടുത്തു
![](/images/authorplaceholder.jpg?type=1&v=2)
28 July 2023 6:05 AM GMT
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്
തിരുവനന്തപുരം: മാധ്യമപ്രവർത്തകക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ മുൻ സബ് ജഡ്ജി എസ്.സുധീപിനെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സുധീപിനോട് ആഗസ്റ്റ് നാലിന് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അധിക്ഷേപം നടത്തിയത്. ഐ.പി.സി 354 എ, ഐ.ടി ആക്ട് വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.