Kerala
കോട്ടയം ബസേലിയോസ് കോളജിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകര്‍ മര്‍ദിച്ചെന്ന് പരാതി
Kerala

കോട്ടയം ബസേലിയോസ് കോളജിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകര്‍ മര്‍ദിച്ചെന്ന് പരാതി

Web Desk
|
21 Oct 2024 2:03 PM GMT

കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു

കോട്ടയം: ബസേലിയോസ് കോളജിൽ കെഎസ്‍യു നേതാക്കൾക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദനം. കെഎസ്‍യു യൂനിറ്റ് പ്രസിഡൻ്റ് ജെയ്സ് ദാസ്, അംഗമായ മിലൻ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിന്‍റെ ഭാഗമായി ലഡു വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം നടന്നതെന്ന് കെഎസ്‍യു നേതാക്കള്‍ ആരോപിച്ചു. മർദനദൃശ്യങ്ങൾ നേതാക്കൾ പുറത്തുവിട്ടു. അതേസമയം, കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ കെഎസ്‍യു യൂനിയന്‍ പിടിച്ചിരുന്നു. 16 വർഷത്തിനുശേഷമാണ് കെഎസ്‍യു യൂനിയന്‍ സ്വന്തമാക്കുന്നത്.

Summary: SFI activists attack KSU leaders at Kottayam Baselius College

Similar Posts