Kerala
Kerala
എ.ഐ.എസ്.എഫുകാരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ആക്രമിച്ചുവെന്ന് മുൻ മന്ത്രി വി.എസ് സുനിൽ കുമാർ
|17 Feb 2022 1:25 PM GMT
ഒല്ലൂർ വൈലോപ്പിള്ളി കോളജിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ കാണാൻ നേതാക്കൾ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ വീണ്ടും ഏറ്റുമുട്ടലുണ്ടായി. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ആക്രമിച്ചുവെന്ന് മുൻ മന്ത്രി വി.എസ് സുനിൽ കുമാർ. ഫേസ്ബുക്ക് പോസ്റ്റിലാണ് സുനിൽ കുമാറിന്റെ വിമർശനം. ഒല്ലൂർ വൈലോപ്പിള്ളി കോളജിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ കാണാൻ നേതാക്കൾ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ വീണ്ടും ഏറ്റുമുട്ടലുണ്ടായി. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. ഇരു വിഭാഗത്തെയും മാറ്റാൻ ശ്രമിച്ചപ്പോൾ ഈസ്റ്റ് എസ്.ഐ പ്രമോദിനും പരിക്കേറ്റിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ഉൾപ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിഷയത്തിൽ പൊലീസ് ഏക പക്ഷീയമായി ഇടപെട്ടു എന്നാണ് സി.പി.ഐ ആരോപിക്കുന്നത്. സംഘർഷത്തിന്റെ പേരിൽ എ.ഐ.എസ്.എഫ് കാരെ മാത്രമാണ് കസ്റ്റഡിയിൽ എടുത്തത്. എസ്.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിരുന്നില്ല.