'എസ്.എഫ്.ഐ അല്ലാതെ ആരെയും പ്രവർത്തിപ്പിക്കില്ല, അധ്യാപകരും അവർക്കൊപ്പം'; എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി
|പലർക്കും കാര്യങ്ങൾ പറയാൻ ഭയമാണെന്ന് ആകാശ് ഉണ്ണിത്താൻ മീഡിയവണിനോട്
ആലപ്പുഴ: ഇടത് അധ്യാപക സംഘടനയുടെ പിന്തുണയിലാണ് പൂക്കോട് വെറ്ററിനറി കോളജിൽ എസ്.എഫ്.ഐ പ്രവർത്തനമെന്ന് കോളജിലെ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി ആകാശ് ഉണ്ണിത്താൻ. യൂണിറ്റ് പ്രവർത്തനങ്ങളെ എസ്.എഫ്.ഐ എതിർത്തു. എസ്.എഫ്.ഐ അല്ലാത്ത ആരെയും പ്രവർത്തിപ്പിക്കില്ല . പരാതി പറഞ്ഞാൽ അധ്യാപകരുംഎസ്.എഫ്.ഐക്ക് ഒപ്പമാണ്. കോളജ് അധികൃതർ പരാതികൾ ഗൗനിക്കാറില്ലെന്നും ആകാശ് ഉണ്ണിത്താൻ മീഡിയവണിനോട് പറഞ്ഞു.
അതേസമയം, പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാർഥന്റെ മരണത്തിൽ തുടർനടപടികൾ ഊർജിതമാക്കി പൊലീസ്.കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും.പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും ഉടനുണ്ടാകും.കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിതായാണ് സൂചന.
മകൻറെ മരണത്തിൽ ദുർബല വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.നിയമ പോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം.