Kerala
![SFI Strike: AA Rahim and M. Swaraj is guilty SFI Strike: AA Rahim and M. Swaraj is guilty](https://www.mediaoneonline.com/h-upload/2023/12/02/1400009-dyfi.webp)
Kerala
എസ്.എഫ്.ഐ വിദ്യാഭ്യാസ സമരം: എ.എ റഹീമും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി
![](/images/authorplaceholder.jpg?type=1&v=2)
2 Dec 2023 7:32 AM GMT
നിയമസഭാ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിൽ എ.എ റഹീം എം.പിയും എം. സ്വരാജും കുറ്റക്കാർ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ ഉച്ചക്ക് വിധിക്കും.
2010ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർക്കപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചതിനാണ് മ്യൂസിയം പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്