Kerala
SFIO investigation, Veena Vijayan
Kerala

എസ്.എഫ്.ഐ.ഒ അന്വേഷണം തടയണം; വീണാ വിജയൻ കോടതിയിൽ

Web Desk
|
8 Feb 2024 11:26 AM GMT

കർണാടക ഹൈക്കോടതി അഭിഭാഷകൻ മനു പ്രഭാകർ കുൽക്കർണിയാണ് ഇന്ന് റിട്ട് ഹരജി ഫയൽ ചെയ്തത്

ബംഗളൂരു: എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ കോടതിയിൽ. എക്സാലോജിക് സൊല്യൂഷൻസിനെതിരെയുള്ള അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിലാണ് വീണ ഹരജി നൽകിയത്. കർണാടക ഹൈക്കോടതി അഭിഭാഷകൻ മനു പ്രഭാകർ കുൽക്കർണിയാണ് ഇന്ന് റിട്ട് ഹരജി ഫയൽ ചെയ്തത്.



കെ.എസ്.ഐ.ഡി.സിയിലെ പരിശോധനയിൽ എസ്.എഫ്.ഐ.ഒ 10 വർഷത്തെ ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ബോർഡ് മീറ്റിങ്ങിൻ്റെ മിനിറ്റ്സ് രേഖകളും ആവശ്യമായ ഡിജിറ്റൽ രേഖകളുടെ പകർപ്പും ശേഖരിച്ചു.


വേണ്ട രേഖകളുടെ വിശദാംശങ്ങൾ നേരത്തെ തന്നെ കെ.എസ്.ഐ.ഡി.സിയെ അറിയിച്ചിരുന്നു. എസ്.എഫ്.ഐ.ഒ ആവശ്യപെട്ട എല്ലാ രേഖകളും നൽകിയെന്ന് കെ.എസ്.ഐ.ഡി.സി അറിയിച്ചു.


ഇന്നലെയാണ് എസ്.എഫ്.ഐ.ഒ സംഘം കെ.എസ്.ഐ.ഡി.സിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ്.എഫ്.ഐ.ഒക്ക് നൽകിയിട്ടുള്ളത്.

Similar Posts