Kerala
![ഗവർണർക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം ഗവർണർക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം](https://www.mediaoneonline.com/h-upload/2024/02/13/1410799-.webp)
Kerala
ഗവർണർക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം
![](/images/authorplaceholder.jpg?type=1&v=2)
13 Feb 2024 11:18 AM GMT
ഗവർണർ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പാലക്കാട് എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കഞ്ചിക്കോടുവെച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഗവർണർ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുൺ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.