യൂത്ത് കോണ്‍ഗ്ര് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ജയരാജന്‍റെ വാദം 'ജയരാജജല്‍പനം' മാത്രമാണെന്ന് ഷാഫി പറമ്പില്‍
|ജയരാജനെതിരെ കേസെടുക്കണമെന്നും ട്രാവൽ ബാൻ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും ഏവിയേഷന്‍ അതോറിറ്റിക്കും യൂത്ത് കോൺഗ്രസ് പരാതി കൊടുത്തിട്ടുണ്ട്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചു ലക്കുകെട്ടാണ് മുദ്രാവാക്യം വിളിച്ചതെന്ന ഇ.പി ജയരാജന്‍റെ ആരോപണത്തിനു മറുപടിയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. നിരായുധരായ രണ്ട് ചെറുപ്പക്കാർ ഒരു മുദ്രാവാക്യം വിളിച്ചതിന് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്തവരുടെ അതേ മാനദണ്ഡമാണെങ്കിൽ ജയരാജനെതിരെ കൊലപാതകത്തിന് കേസെടുക്കേണ്ടി വരുമെന്നും ഷാഫി പറഞ്ഞു.
ഷാഫി പറമ്പിലിന്‍റെ കുറിപ്പ്
മദ്യപിച്ച് ലക്ക് കെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവത്തകർ മുദ്രാവാക്യം വിളിച്ചത് എന്ന ഇ.പി ജയരാജന്‍റെ വാദം മറ്റൊരു 'ജയരാജജല്‍പനം' മാത്രമായിരുന്നു എന്ന് ഡോക്ടർമാർ തന്നെ പറയുന്നു. നിരായുധരായ രണ്ട് ചെറുപ്പക്കാർ ഒരു മുദ്രാവാക്യം വിളിച്ചതിന് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്തവരുടെ അതേ മാനദണ്ഡമാണെങ്കിൽ ജയരാജനെതിരെ കൊലപാതകത്തിന് കേസെടുക്കേണ്ടി വരും.
ആ ഫ്ലൈറ്റില്‍ Physical Abusive Behavior (Unruly behavior level 2) ഉണ്ടായത് ഒരേ ഒരാളുടെ ഭാഗത്ത് നിന്നാണ്, അതും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളവർ പോലും കേവലം ഒരു മുദ്രാവാക്യം വിളി മാത്രമായി കണ്ട കാര്യത്തിൽ യുവാക്കളെ ആക്രമിക്കുകയായിരുന്നു ജയരാജൻ.
ജയരാജനെതിരെ കേസെടുക്കണമെന്നും ട്രാവൽ ബാൻ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും ഏവിയേഷന്‍ അതോറിറ്റിക്കും യൂത്ത് കോൺഗ്രസ് പരാതി കൊടുത്തിട്ടുണ്ട്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടും.