Kerala
വിമാനത്തില്‍ അക്രമം കാണിച്ചത് ഇ.പി ജയരാജന്‍: ഷാഫി പറമ്പില്‍
Kerala

വിമാനത്തില്‍ അക്രമം കാണിച്ചത് ഇ.പി ജയരാജന്‍: ഷാഫി പറമ്പില്‍

Web Desk
|
14 Jun 2022 10:13 AM GMT

ഇ.പി ജയരാജന് ട്രാവൽ ബാൻ ഏർപ്പെടുത്തണമെന്ന് ഷാഫി പറമ്പില്‍

വിമാനത്തിൽ സമാധാനപരമായി പ്രതിഷേധം നടത്തിയതിന് വധ ശ്രമത്തിന് കേസെടുക്കാനുള്ള തീരുമാനം കേരള പൊലീസിന് നാണക്കേടാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. വിമാനത്തിൽ ലെവൽ ടു കുറ്റം ചെയ്തത് ഇ.പി ജയരാജനാണ്.എന്ത് കൊണ്ടാണ് ഇ.പിക്കെതിരെ കേസ് എടുക്കാത്തത് എന്ന് ചോദിച്ച ഷാഫി ഇപിക്കെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയതായി അറിയിച്ചു. ഇ.പി ജയരാജന് ട്രാവൽ ബാൻ ഏർപ്പെടുത്തണമെന്ന് ഷാഫി ആവശ്യപ്പെട്ടു.

സമരത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദിക്കപ്പെടുന്നുണ്ട്. യൂത്ത് കോൺഗ്രസ് അക്രമ സമരങ്ങൾക്ക് എതിരാണ്. തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് തല്ലി ചതച്ചു. ലാത്തി കൊണ്ട് അടിച്ച് കണ്ണിന് ഗുരുതര പരിക്കേറ്റു. കാഴ്ച തിരിച്ച് കിട്ടുമോയെന്ന് ഡോക്ടർമാർക്ക് പോലും പറയാൻ കഴിയുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പൊതു മുതൽ നശിപ്പിച്ച ആളല്ലേ വിദ്യാഭ്യാസ മന്ത്രി.അദ്ദേഹമാണ് ഇപ്പോള്‍ ഒരു ചെറുപ്പക്കാരന്‍റെ ജോലി ഇല്ലാതാക്കാൻ ശ്രമം നടത്തുന്നത്. കന്‍റോണ്‍മെന്‍റ് ഹൗസ് ചാടി കടന്നത് പിണറായിയുടെ പൊലീസിന്‍റെ പരാജയമാണെന്ന് ഷാഫി കുറ്റപ്പെടുത്തി.

Related Tags :
Similar Posts