Kerala
Palakkad by-election and Kalpathi Rathotsava at the same time; Shafi Parambil will recommend the commission to postpone the election, latest news malayalam,പാലക്കാട് ഉപതെരഞ്ഞെടുപ്പും കൽപ്പാത്തി രഥോത്സവവും ഒരേ സമയത്ത്; തെരഞ്ഞെടുപ്പ് മാറ്റവെക്കാൻ കമ്മീഷനോട് ശിപാർശ ചെയ്യും- ഷാഫി പറമ്പിൽ

ഷാഫി പറമ്പിൽ (ഫയൽ ഫോട്ടോ) 

Kerala

'പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൽപ്പാത്തി രഥോത്സവ സമയത്ത്, തെരഞ്ഞെടുപ്പ് മാറ്റിവെക്കണം' - ഷാഫി പറമ്പിൽ

Web Desk
|
15 Oct 2024 11:23 AM GMT

യുഡിഎഫ് പൂർണസജ്ജമാണെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ സമയത്താണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഷാഫി പറമ്പിൽ എംപി. പാലക്കാടിന്റെ ഏറ്റവും വലിയ ആഘോഷമാണ് രഥോത്സവം. ഇവ രണ്ടും ഒരുമിച്ച് വരുന്നത് പാലക്കാട്ടുകാരെ സംബന്ധിച്ച് ബു​ദ്ധിമുട്ടുണ്ടാക്കുന്നതാണ്. വിഷയത്തിൽ പ്രതിപക്ഷ നേതാവുമായി സംസാരിച്ച് ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കമ്മീഷനോട് ശിപാർശ ചെയ്യും. ഷാഫി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഐക്യജനാധിപത്യ മുന്നണി പൂർണസജ്ജമാണെന്നും ഷാഫി പറഞ്ഞു. ഒറ്റക്കെട്ടായി തന്നെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേ​ഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ യുഡിഎഫിന് പൂർണവിജയ പ്രതീക്ഷയാണുള്ളതെന്നും മുന്നണി‌ അതിനുള്ള എല്ലാ തയാറെടുപ്പും നടത്തിയാണ് മുന്നോട്ട് പോകുന്നതെന്നും ഷാഫി പറഞ്ഞു.

ജനങ്ങളുമായുള്ള ബന്ധം തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊടിതട്ടിയെടുക്കുന്ന സ്വാഭാവമല്ല യുഡിഎഫിന്റേത്. നിരന്തരം അവരുമായി സമ്പർക്കം പുലർത്തുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാടിനെ സംബന്ധിച്ച് മണ്ഡലത്തിന്റെ പ്രബദ്ധുത രാഷ്ട്രീയമായി ഉയർത്തിപിടിക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടി അവസാന തീരുമാനമെടുക്കുമെന്നും ഷാഫി പറഞ്ഞു. സ്ഥാനാർഥിയായി ആര് വന്നാലും അത് ഒരോ യുഡിഎഫ് പ്രലർത്തകന്റെയും നോമിനിയായിരിക്കുമെന്നും നിലവിലെ രാഷ്ട്രീയ പശ്ചാതലത്തിലുള്ള മറുപടിയും തെരഞ്ഞെടുപ്പിൽ പാലക്കാട്ടിലെ ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യവുമായി ബിജെപിയും രംഗത്തുവന്നു. നവംബർ 13ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ അല്പസമയത്തിനു മുമ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് ശനിയാഴ്ചയാണ്. ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.

Similar Posts