Kerala
വനിത കമ്മീഷന്‍ അംഗത്തിന്‍റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം: നിഷേധിച്ച് ഷാഹിദ കമാല്‍
Kerala

വനിത കമ്മീഷന്‍ അംഗത്തിന്‍റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം: നിഷേധിച്ച് ഷാഹിദ കമാല്‍

ijas
|
26 Jun 2021 4:07 AM GMT

സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ഒരു വനിതയാണ് ഷാഹിദക്കെതിരെ ആരോപണമുന്നയിച്ചത്

വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം. സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ഒരു വനിതയാണ് ഷാഹിദക്കെതിരെ ആരോപണമുന്നയിച്ചത്. ഷാഹിദ കമാല്‍ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേര്‍ത്തെന്നാണ് ആരോപണം. വനിത കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റിലടക്കമാണ് ഷാഹിദ കമാല്‍ പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്തിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം സര്‍വകലാശാലയില്‍ നിന്നും രേഖ ലഭിച്ചിട്ടുണ്ടെന്നും ബി.കോം മൂന്നാം വര്‍ഷം ഇവര്‍ പാസായിട്ടില്ലെന്നും യുവതി പറയുന്നു. ഡിഗ്രി യോഗ്യത പോലും ഷാഹിദ കമാലിന് ഇല്ല. അധിക യോഗ്യത പി.ജി.ഡി.സി.എ ആണെന്നാണ് സര്‍വകലാശാല രേഖയുള്ളതെങ്കിലും ഇതും തെറ്റാണെന്ന് യുവതി പറഞ്ഞു.

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് ഷാഹിദ കമാല്‍ പ്രതികരിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ ബി.കോം പാസായതായും എം.എ പബ്ലിക്ക് അഡ്മിനിസ്ട്രഷന്‍ പാസായതായും നിലവില്‍ ഇഗ്നോവില്‍ എം.എസ്.ഡബ്ല്യൂ വിദ്യാര്‍ഥിയാണെന്നും ഷാഹിദ പറഞ്ഞു. പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഇന്‍റര്‍ നാഷണല്‍ ഓപണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡി ലിറ്റ് ലഭിച്ചിട്ടുണ്ടെന്നും ഈ യൂണിവേഴ്സിറ്റിയില്‍ നിന്നും നിരവധി പേര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെന്നും അവരെല്ലാം ഡോക്ടര്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും ഷാഹിദ വ്യക്തമാക്കി.

2009ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ് മൂലം

2009ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ് മൂലം

2009ല്‍ കാസര്‍ഗോഡ് ലോക് സഭാ സീറ്റിലും 2011ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദ കമാല്‍ മത്സരിച്ചിരുന്നെങ്കിലും രണ്ടിടത്തും ബി.കോം ആണ് വിദ്യാഭ്യാസ യോഗ്യത എന്നാണ് സത്യവാങ് മൂലം നല്‍കിയിരുന്നത്. അതെ സമയം യുവതിയുടെ ആരോപണം പരിശോധിക്കണമെന്ന് ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും സി.പി.ഐ നേതാവ് ആനി രാജയും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു.

2011ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ് മൂലം

2011ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ് മൂലം


Similar Posts