Kerala
ഷാജഹാൻ വധത്തിനു പിന്നിൽ സി.പി.എം; പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍; ആരോപണവുമായി വി.കെ ശ്രീകണ്ഠൻ എം.പി
Kerala

''ഷാജഹാൻ വധത്തിനു പിന്നിൽ സി.പി.എം; പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍''; ആരോപണവുമായി വി.കെ ശ്രീകണ്ഠൻ എം.പി

Web Desk
|
16 Aug 2022 5:22 AM GMT

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത നവീൻ, കൊലയാളികൾക്ക് സഹായം നൽകിയ സിദ്ധാർത്ഥൻ എന്നിവര്‍ പിടിയിലായിട്ടുണ്ട്

പാലക്കാട്: ഷാജഹാൻ വധത്തിൽ സി.പി.എമ്മിനെതിരെ ആരോപണവുമായി പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ. കൊലപാതകത്തിനു പിന്നിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിമിനൽ സംഘങ്ങളെ വളർത്തുന്ന പാർട്ടിയാണ് സി.പി.എം എന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി.

അതിനിടെ, കൊലയാളിയടക്കം രണ്ടുപേർ പിടിയിലായിട്ടുണ്ട്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത നവീൻ, കൊലയാളികൾക്ക് സഹായം നൽകിയ സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്.

നവീൻ മൂന്നാം പ്രതിയും സിദ്ധാർത്ഥ് സിദ്ധാർത്ഥൻ അഞ്ചാം പ്രതിയുമാണ്. നവീൻ ഷാജഹാനെ നേരിട്ട് വെട്ടിയയാളാണെന്നാണ് വിവരം. സിദ്ധാർത്ഥൻ ഇവർക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. ഒരാളെ പൊള്ളാച്ചിയിൽനിന്നും മറ്റൊരാളെ പട്ടാമ്പിയിൽനിന്നുമാണ് പിടികൂടിയത്.

കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ എസ്.പി നേരത്തെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നാല് സി.ഐമാരും സംഘത്തിലുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary: "CPM and internal problems within the party is is behind Shahjahan's murder''; alleges VK Sreekandan MP

Similar Posts