ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി: രക്തസാമ്പിളുകൾ ശേഖരിച്ചു
|പ്രതിയുമായുള്ള തെളിവെടുപ്പ് അടുത്ത ദിവസങ്ങളിലുണ്ടാകും
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പ്രതിയുടെ രക്തസാമ്പിളുകൾ മെഡിക്കൽ സംഘം ശേഖരിച്ചു. പ്രതിയുമായുള്ള തെളിവെടുപ്പ് അടുത്ത ദിവസങ്ങളിലുണ്ടാകും. ആദ്യം ഷൊർണൂരിലെ പെട്രോൾ പമ്പിലെത്തിച്ചും പിന്നീട് ആക്രമണം നടന്ന എലത്തൂരിലും തെളിവെടുപ്പിന് എത്തിക്കാനാണ് സാധ്യത.
ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ സർജൻ എന്നിവരടങ്ങിയ മൂന്നംഗ മെഡിക്കൽ സംഘമാണ് ഷാറൂഖ് സെയ്ഫിയെ പരിശോധിച്ചത്ആക്രമണത്തിന് മുമ്പോ ശേഷമോ തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല എന്ന മൊഴിയിൽ ഷാറൂഖ് ഉറച്ച് നിൽക്കുകയാണ്.
എന്നാൽ ഇയാൾക്ക് ഷൊർണൂരിലും ആക്രമണത്തിന് ശേഷം രക്ഷപ്പെടാനും മറ്റാരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. വിവിധയിടങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ട്രെയിൻ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.