ഷാരോണിന്റേത് കൂടത്തായി മോഡൽ കൊലപാതകം; മുൻപും ജ്യൂസ് നൽകിയിട്ടുണ്ടെന്ന് അച്ഛൻ
|നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജയരാജ് പറഞ്ഞു.
തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശിയായ ഷാരോൺരാജിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി പിതാവ്. കൂടാതായി മോഡൽ കൊലപാതകമാണ് നടന്നതെന്ന് ഷാരോണിന്റെ അച്ഛൻ മീഡിയ വണ്ണിനോട് പറഞ്ഞു. മുമ്പും മകന് ഇതേ ജ്യൂസ് നൽകിയിട്ടുണ്ട്, ഇത്തവണ വിഷത്തിന്റെ അളവ് കൂടി കാണുമെന്നും പിതാവ് ജയരാജ് ആരോപിച്ചു.
സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ തുടരുകയാണ്. തങ്ങളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ സംരക്ഷിക്കാനാണ് ശ്രമം. വേണ്ടി വന്നാൽ നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജയരാജ് പറഞ്ഞു.
ഈ മാസം 25നാണ് ഷാരോൺ മരിച്ചത്.പതിനാലാം തീയതിയാണ് വനിതാ സുഹൃത്തിനെ കാണാനായി ഷാരോൺ രാജ് തമിഴ്നാട്ടിലുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നത്. അവിടെ വെച്ച് പെൺകുട്ടി കഷായവും ഒരു മാംഗോ ജ്യൂസും കുടിക്കാൻ കൊടുത്തെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഈ പാനീയം കുടിച്ച ഷാരോൺ രാജ് ഛർദിച്ചുകൊണ്ടാണ് പുറത്തിറങ്ങി വന്നതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. വീട്ടിലെത്തിയ ശേഷവും ഛർദി തുടരുകയായിരുന്നു.
തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊണ്ടുപോയി.അടുത്ത ദിവസമാണ് വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതായി മനസിലാക്കുന്നത്.
നാല് തവണ ഡയാലിസിസ് ചെയ്തു. ഈ സമയത്തിനകം തന്നെ വായിൽ വ്രണങ്ങളും മറ്റും വന്നെന്നും ഷാരോണിന്റെ ബന്ധുക്കൾ പറയുന്നു. 25 ാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് ഷാരോൺ രാജ് മരിക്കുന്നത്. യുവതിയുമായി ഷാരോണ്‍ പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് അതിൽ എതിർപ്പുണ്ടായിരുന്നെന്നും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു.
യുവതിക്ക് മറ്റൊരു കല്യാണം ഉറപ്പിച്ചിരുന്നെന്നും ഷാരോണിന്റ ബന്ധുക്കള്‍ പറയുന്നു. 25 ാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് ഷാരോൺ രാജ് മരിക്കുന്നത്. യുവതിയുമായി ഷാരോണ്‍ പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നെന്നും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. യുവതിക്ക് മറ്റൊരു കല്യാണം ഉറപ്പിച്ചിരുന്നെന്നും ഷാരോണിന്റ ബന്ധുക്കള്‍ പറയുന്നു. വിളിച്ചുവരുത്തി വിഷം നല്‍കിയതാണെന്ന് സംശയിക്കുന്നതായും ഷാരോണിന്റെ അമ്മാവന് മീഡിയവണിനോട് പറഞ്ഞു. മരണത്തിൽ ദുരൂഹത ഏറെയുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഷാരോൺ രാജിന്റെ കുടുംബത്തിന്റെ ആവശ്യം.