Kerala
അവർ ആഗ്രഹിക്കുന്നത്, നമ്മൾ ആഗ്രഹിക്കുന്നത്; ഇന്ത്യയുടെ ഭൂപടം പങ്കുവെച്ച് ശശി തരൂർ
Kerala

'അവർ ആഗ്രഹിക്കുന്നത്, നമ്മൾ ആഗ്രഹിക്കുന്നത്'; ഇന്ത്യയുടെ ഭൂപടം പങ്കുവെച്ച് ശശി തരൂർ

Web Desk
|
18 March 2022 11:57 AM GMT

അവരാഗ്രഹിക്കുന്നത് എന്ന തലക്കെട്ടിൽ കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടമാണ് നൽകിയിരിക്കുന്നത്. എന്നാൽ നമ്മളാഗ്രഹിക്കുന്നത് എന്ന തലക്കെട്ടിൽ വർണാഭമായ ഭൂപടമാണ് നൽകിയത്.

ഹോളി ആശംസകൾ ചേർന്ന് ശശി തരൂർ എംപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇന്ത്യയുടെ ഭൂപടങ്ങൾ ചർച്ചയാവുന്നു. ഹോളി ആശംസകൾ നേർന്നുകൊണ്ടാണ് തരൂർ രണ്ട് ഭൂപടങ്ങൾ പങ്കുവെച്ചത്. 'അവർ ആഗ്രഹിക്കുന്നത്, നമ്മൾ ആഗ്രഹിക്കുന്നത്' എന്ന തലക്കെട്ടുകൾ നൽകിയാണ് തരൂർ രണ്ട് ഭൂപടങ്ങൾ പങ്കുവെച്ചത്.

അവരാഗ്രഹിക്കുന്നത് എന്ന തലക്കെട്ടിൽ കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടമാണ് നൽകിയിരിക്കുന്നത്. എന്നാൽ നമ്മളാഗ്രഹിക്കുന്നത് എന്ന തലക്കെട്ടിൽ വർണാഭമായ ഭൂപടമാണ് നൽകിയത്. ഹോളി ആശംസകൾക്കൊപ്പം 'നിരവധി നിറങ്ങൾ, ഒരു രാഷ്ട്രം' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

Related Tags :
Similar Posts