Kerala
ഷെയ്ഖ് പി ഹാരിസ് ഇന്ന് സി.പി.എം അംഗത്വം സ്വീകരിക്കും
Kerala

ഷെയ്ഖ് പി ഹാരിസ് ഇന്ന് സി.പി.എം അംഗത്വം സ്വീകരിക്കും

ijas
|
4 Feb 2022 3:37 AM GMT

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഷെയ്ഖ് പി ഹാരിസിനെയും സഹപ്രവര്‍ത്തകരെയും സ്വീകരിക്കും

എല്‍.ജെ.ഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് ഇന്ന് സി.പി.എം അംഗത്വം സ്വീകരിക്കും. ഷെയ്ഖ് പി ഹാരിസിനെ കൂടാതെ എല്‍.ജെ.ഡി വിട്ട 14 പേരും ഇന്ന് സി.പി.എമ്മിൽ ചേരും. എ.കെ.ജി സെന്‍ററില്‍ വെച്ചാകും അംഗത്വം സ്വീകരിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഷെയ്ഖ് പി ഹാരിസിനെയും സഹപ്രവര്‍ത്തകരെയും സ്വീകരിക്കും.

നേരത്തെ എല്‍.ജെ.ഡിയില്‍ നിന്ന് രാജിവെച്ച ഷെയ്ഖ് പി ഹാരിസ് സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു. എം.വി ശ്രേയാംസ് കുമാറിന്‍റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചുകൊണ്ടായിരുന്നു ഷെയ്ഖ് പി ഹാരിസിന്‍റെ രാജി. പുതിയ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കാൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് ഷെയ്ഖ് പി ഹാരിസ് മാധ്യമങ്ങളെ കാണുന്നുണ്ട്.

Summary: Former LJD state general secretary Sheikh P Harris will join the CPM today.

Similar Posts