Kerala
മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഷിബു ബേബി ജോൺ
Kerala

മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഷിബു ബേബി ജോൺ

Web Desk
|
31 Aug 2021 2:31 AM GMT

തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ആർ.എസ്.പി കോൺഗ്രസ് നേതൃത്വത്തിന് കത്ത് കൊടുത്തത്. പക്ഷേ ഗൗരവമായ ചർച്ച വിഷയത്തിൽ നടന്നില്ല. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു അജണ്ട പാർട്ടിയുടെ മുന്നിൽ ഇല്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കോൺഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് ആർ.എസ്.പിയുടെ തീരുമാനത്തെ കൂട്ടിക്കുഴക്കേണ്ടതില്ല. തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ആർ.എസ്.പി, കോൺഗ്രസ് നേതൃത്വത്തിന് കത്ത് കൊടുത്തത്. പക്ഷേ ഗൗരവമായ ചർച്ച വിഷയത്തിൽ നടന്നില്ല. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു അജണ്ട പാർട്ടിയുടെ മുന്നിൽ ഇല്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

വെറുതെ പോയി യുഡിഎഫ് യോഗത്തിൽ ഇരിക്കേണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. ഇക്കാര്യത്തിൽ ശനിയാഴ്ച ചേരുന്ന നേതൃയോഗം അന്തിമ തീരുമാനമെടുക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. യു.ഡി.എഫ്. യോഗം ബഹിഷ്‌കരിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാതലത്തിലാണ് ഷിബുവിന്റെ പ്രതികരണം.

യു.ഡി.എഫ്. നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ആര്‍എസ്പി നീക്കം. അടുത്ത മാസം നാലിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. ആറാം തിയതി ചേരുന്ന യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. പക്ഷേ ഇതിനിടയില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ഇടപെട്ടു. സെപ്റ്റംബർ ആറിന് ചേരുന്ന യു.ഡി.എഫ്. യോഗത്തിന് ശേഷം ഉഭയക്ഷി ചര്‍ച്ചനടത്താമെന്നാണ് മുന്നണി നേതൃത്വം ഉറപ്പ് നല്‍കിയിരിക്കുന്നത്.

Similar Posts