Kerala
കുണ്ടറയിൽ ഷിജു വർഗീസിൻ്റെ കാറ് കത്തിക്കാൻ ശ്രമിച്ച സംഭവം; പിന്നില്‍ ഷിജു വർഗീസ് തന്നെയെന്ന് സൂചന
Kerala

കുണ്ടറയിൽ ഷിജു വർഗീസിൻ്റെ കാറ് കത്തിക്കാൻ ശ്രമിച്ച സംഭവം; പിന്നില്‍ ഷിജു വർഗീസ് തന്നെയെന്ന് സൂചന

Web Desk
|
28 April 2021 11:08 AM GMT

കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയും ഇ.എം.സി.സി ഡയറക്ടറുമായ ഷിജു വർഗീസിന്‍റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസം കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയും ഇ.എം.സി.സി ഡയറക്ടറുമായ ഷിജു വർഗീസിന്‍റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കാറിന് നേരെ ബോംബെറിയാൻ ഗൂഢാലോചന നടത്തിയത് ഷിജുവർഗീസ് തന്നെയെന്ന് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. കാക്കനാട്ടെ ഫ്ലാറ്റിൽവെച്ച് നടന്ന ഗൂഢാലോചനയിൽ സംസ്ഥാനത്തെ മറ്റൊരു വ്യവസായിക്കും പങ്കുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ബോംബ് എറിഞ്ഞത് അറസ്റ്റിലായ വിനുകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭ തെരഞ്ഞെടുപ്പ് ദിവസമാണ് ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിന്‍റെ കാറിന് നേരെ ആക്രമണമുണ്ടായത്. പുലർച്ചെ അഞ്ചു മണിയോടെ കണ്ണനല്ലൂർ-കുണ്ടറ റോഡിൽ പാലമുക്കിനും കുരീപ്പളളിയ്ക്കും ഇടയിൽ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം.സംഭവം നടന്നയുടൻ അതുവഴി വരികയായിരുന്ന കണ്ണനല്ലൂർ എസ്.ഐ.സുന്ദരേശന്‍റെ നേതൃത്വത്തിലുള്ള സംഘം തീയണക്കുകയാണുണ്ടായത്. പിന്നാലെ വന്ന കാറിൽ നിന്നാണ് ബോംബ് കത്തിച്ച് എറിഞ്ഞതെന്നാണ് കാറിലുണ്ടായിരുന്ന സ്ഥാനാർഥി ഷിജു വർഗീസ് പൊലീസിനോട് പറഞ്ഞത്.

Similar Posts