Kerala
ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം, അപമാനിക്കാൻ ശ്രമം: വിശദീകരണവുമായി ഷിജുഖാൻ
Kerala

'ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം, അപമാനിക്കാൻ ശ്രമം': വിശദീകരണവുമായി ഷിജുഖാൻ

Web Desk
|
22 Nov 2021 3:12 PM GMT

അനാഥ ശിശുക്കൾക്ക് അഭയം നൽകി വളർത്തിയെടുക്കുന്ന ഉത്തരവാദിത്തമാണ് സമിതി നിർവഹിക്കുന്നത്. ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം നടക്കുന്നുണ്ട്.

ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഷിജുഖാൻ. അനാഥ ശിശുക്കൾക്ക് അഭയം നൽകി വളർത്തിയെടുക്കുന്ന ഉത്തരവാദിത്തമാണ് സമിതി നിർവഹിക്കുന്നത്. ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം നടക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന നിയമങ്ങൾ പാലിച്ചാണ് ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതെന്നും ഷിജു ഖാൻ വ്യക്തമാക്കി.

എന്നാല്‍, ദത്ത് വിവാദത്തില്‍ കുട്ടിയുടെ അമ്മ അനുപമ ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹം ഇതുവരെ മറുപടി ഒന്നും പറഞ്ഞിട്ടില്ല. ശിശുക്ഷേമ സമിതിയുടെ പേരില്‍ ഇറക്കിയ വിശദീകരണകുറിപ്പിലാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണ് എന്ന് കുറിപ്പില്‍ അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം കേസിൽ ഡിഎൻ.എ പരിശോധനാ നടപടികൾ സി.ഡബ്യൂ.സി വേഗത്തിലാക്കി. കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും ഡിഎന്‍എ സാമ്പിളുകള്‍ സ്വീകരിച്ചു. മൂന്ന് പേരുടെയും ഡിഎന്‍എ സാമ്പിളുകള്‍ ഒരുമിച്ചെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു. നാളെ വൈകീട്ടോ ബുധനാഴ്ച രാവിലെയോ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുമെന്നാണ് വിവരം. കുഞ്ഞിനെ അനുപമയെ കാണിക്കാൻ ആകുമോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു . അനുപമയെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ തന്റെ ഓഫീസിൽനിന്ന് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Tags :
Similar Posts