Kerala
Shoba surendran k surendran kerala bjp  ശോഭ സുരേന്ദ്രൻ കെ സുരേന്ദ്രൻ കേരള ബിജെപി
Kerala

'പിന്നാമ്പുറ ചര്‍ച്ചകള്‍ക്ക് പിന്നിലുള്ളവരെ പുകച്ചുപുറത്തുകൊണ്ടുവരും'; കെ. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍

Web Desk
|
2 July 2023 10:41 AM GMT

ജെ.പി നഡ്ഡ പങ്കെടുത്ത യോഗത്തിലേക്ക് തന്നെ വിളിക്കാത്തത് എന്തുകൊണ്ടെന്ന് പറയേണ്ടത് കെ.സുരേന്ദ്രനാണെന്നും ശോഭാ സുരേന്ദ്രന്‍

തിരുവന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ പങ്കെടുത്ത യോഗത്തിലേക്ക് തന്നെ വിളിക്കാത്തത് എന്തുകൊണ്ടെന്ന് പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയ ഇടനാഴികളിലെ പിന്നാമ്പുറ ചര്‍ച്ചകള്‍ക്ക് പിന്നില്‍ ആരാണെങ്കിലും പുകച്ചു പുറത്തുകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും ശോഭ തുറന്നടിച്ചു.

ബി.ജെ.പി വ്യക്തികളുടെ പ്രസ്ഥാനമല്ല. രാജ്യത്തെ മാറ്റത്തിനൊപ്പം കേരളവും മാറണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ കസേരയില്‍ ഇരുത്താത്തതുകൊണ്ടാണ് തനിക്ക് നേരെ ചോദ്യങ്ങള്‍ ഉയരുന്നതെന്നും എന്നാല്‍, കസേരയില്‍ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേടമുണ്ടെന്നും ശോഭ പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് ആണെങ്കില്‍ മാര്‍ക്‌സിസ്റ്റ് ആയി പ്രവര്‍ത്തിക്കണം. ബി.ജെ.പിയാണെങ്കില്‍ ബി.ജെ.പിയായി പ്രവര്‍ത്തിക്കണം. അണിയറയില്‍ അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണില്‍ ഉണ്ടാകാന്‍ പാടില്ല. അഴിമതിക്കാരെ പൂട്ടണം. ബി.ജെ.പിയില്‍ ഒരിടത്തും ഒരാളെയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിട്ടില്ല. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

Similar Posts