Kerala
shoe was thrown at the Chief Ministers vehicle; How will the attempt to murder case survive?
Kerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഷൂ ഏറ്; വധശ്രമക്കേസ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി

Web Desk
|
11 Dec 2023 11:17 AM GMT

പൊതുസ്ഥലത്ത് കെ.എസ്.യു പ്രവർത്തകരെ മർദിച്ചവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി കോടതി. നാല് കെ.എസ്.യു പ്രവർത്തകരെയാണ് പെരുമ്പാവൂർ ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പ്രതിക്കെതിരെ വധശ്രമക്കേസ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസ്സിന് നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ 308-ാം വകുപ്പ് ചുമത്താൻ കഴിയുമെന്നും കോടതി ചോദിച്ചു.

പൊതുസ്ഥലത്തുവച്ച് പ്രതികളെ മർദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ കോടതി കുറ്റപ്പെടുത്തി. ഇവരെ ആക്രമിച്ചവർ എവിടെയെന്ന് ചോദിച്ചു കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉപദ്രവിച്ചുവെന്ന പ്രതികളുടെ പരാതി എഴുതി നൽകാൻ കോടതി നിർദേശിച്ചു.

Similar Posts