20 വർഷമായി കുന്നപ്പള്ളിയെ അറിയാം, അയാള്‍ അതു ചെയ്യില്ല; പിന്തുണയുമായി ഷോണ്‍ ജോര്‍ജ്
|ഹാജരായാൽ മാത്രം പോരാ രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ അന്വേഷണ സംഘത്തിനു മുന്നിലുണ്ടാകണം
കോട്ടയം: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്ക് പിന്തുണയുമായി ഷോണ്‍ ജോര്‍ജ്. 20 വര്‍ഷമായി എല്‍ദോസിനെ അറിയാമെന്നും എല്‍ദോസ് അതു ചെയ്യില്ലെന്നും ഷോണ്‍ പറയുന്നു.
''ലോ കോളേജിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ 20 വർഷമായി എനിക്ക് കുന്നപ്പള്ളിയെ അറിയാം .....അയാൾ ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല…'' ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് കുന്നപ്പിള്ളിലിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ശനിയാഴ്ച മുതൽ നവംബർ ഒന്നു വരെ തുടർച്ചയായ 10 ദിവസം ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ എൽദോസ് ഹാജരാകണം. ഹാജരായാൽ മാത്രം പോരാ രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ അന്വേഷണ സംഘത്തിനു മുന്നിലുണ്ടാകണം. ചോദ്യം ചെയ്യൽ മാത്രമായി നടപടി ഒതുങ്ങില്ല എന്ന് വ്യക്തം. എം.എൽ.എയെ ക്രൈംബ്രാഞ്ച് തെളിവെടുപ്പിന് കൊണ്ടുപോകും.