Kerala
കേരള സർവകലാശാല വി.സി നിയമന കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണമെന്ന് ഗവർണർ
Kerala

കേരള സർവകലാശാല വി.സി നിയമന കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണമെന്ന് ഗവർണർ

Web Desk
|
26 Sep 2022 6:43 AM GMT

നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബില്ല് പരിഗണിക്കാതെയാണ് ഗവർണറുടെ പുതിയ നീക്കം.

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമന കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണമെന്ന് ഗവർണർ. വി.സിക്ക് അയച്ച കത്തിലാണ് ഗവർണർ ഈ ആവശ്യമുന്നയിച്ചത്. വി.സി മഹാദേവൻ പിള്ളയുടെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കാനിരിക്കുകയാണ്. അതിനിടെയാണ് നിയമസഭ ഒരു ബില്ല് പാസാക്കി ഒപ്പിടാനായി ഗവർണർക്ക് സമർപ്പിച്ച്. വി.സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കുന്നതാണ് ബില്ല്.

ഇത് പരിഗണിക്കാതെയാണ് ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഇന്ന് തന്നെ സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രതിനിധിയെ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് സർവകലാശാല അധികൃതർ. ഈ സാഹചര്യത്തിൽ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Similar Posts