Kerala
ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; പ്രതി മുഹമ്മദലി കുറ്റക്കാരനെന്ന് കോടതി
Kerala

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; പ്രതി മുഹമ്മദലി കുറ്റക്കാരനെന്ന് കോടതി

Web Desk
|
12 April 2022 6:30 AM GMT

കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി നാളെ ശിക്ഷ വിധിക്കും

തിരുവനന്തപുരം: ആൻഡമാൻ സ്വദേശിയായ എൻജിനിയറിങ്‌ വിദ്യാർഥി ശ്യാമൾ മണ്ഡലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദലി കുറ്റക്കാരനെന്ന് കോടതി. കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി നാളെ ശിക്ഷ വിധിക്കും. 2005ലാണ് കേസിനാസ്പദമായ സംഭവം.

തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും ആൻഡമാൻ സ്വദേശിയുമായ ശ്യാമളിനെ പണത്തിനു വേണ്ടി കുടുംബ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.2005 ഒക്ടോബർ 17ന് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ശ്യാമളിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുടുംബ സുഹൃത്തായ മുഹമ്മദലിയും കൂട്ടുപ്രതിയും നേപ്പാൾ സ്വദേശി ദുർഗ ജഗ് ബഹദൂറും ചേർന്നാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ഫോർട്ട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐയുടെ കണ്ടെത്തലും സമാനമായിരുന്നു.

2020 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണ കോവിഡ് മൂലം മുടങ്ങിയിരുന്നു. കേസിൽ 56 സാക്ഷികളെയാണ് വിസ്തരിച്ചത്. ചെന്നൈയിലെ കടയിൽ വിറ്റ ശ്യാമളിന്‍റെ ഫോണാണ് കേസിൽ വഴിത്തിരിവായ തെളിവ്. സി.ബി.ഐയ്ക്ക് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുൺ കെ. ആന്‍റണി ഹാജരാകും.



Similar Posts