Kerala
![താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ആറന്മുള സ്റ്റേഷനിലെ എസ്.ഐ ഒളിവിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ആറന്മുള സ്റ്റേഷനിലെ എസ്.ഐ ഒളിവിൽ](https://www.mediaoneonline.com/h-upload/2022/11/13/1331495-police.webp)
Kerala
താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ആറന്മുള സ്റ്റേഷനിലെ എസ്.ഐ ഒളിവിൽ
![](/images/authorplaceholder.jpg?type=1&v=2)
18 Dec 2022 5:44 AM GMT
പരാതി ലഭിച്ചതിന് പിന്നാലെ എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു
പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ് ഐക്കെതിരെ കേസ്. ആറന്മുള സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സജീഫ് ഖാനെതിരെയാണ് പൊലീസ് കേസെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ സജീഫിനെ സസ്പെൻഡ് ചെയ്തിരുന്നു. സജീഫ് ഇപ്പോൾ ഒളിവിലാണ്. പൊലീസുകാർ ഇടപെട്ട് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.