Kerala
Siddharthan
Kerala

സിദ്ധാര്‍ത്ഥന്‍റെ മരണം: കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ അന്വേഷണം ഏറ്റെടുത്ത് സി.ബി.​ഐ

Web Desk
|
6 April 2024 1:34 AM GMT

സംഘം ഇന്ന് വയനാട്ടിലെത്തി അന്വേഷണം തുടങ്ങും

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ അന്വേഷണം ഏറ്റെടുത്ത് സി.ബി.​ഐ. കണ്ണൂരിലെത്തിയ സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം, കല്‍പ്പറ്റ DySP ടിഎന്‍ സജീവില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു. ഇന്ന് സംഘം വയനാട്ടിലെത്തി അന്വേഷണം തുടങ്ങും.

സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഉടൻ ഇറക്കണമെന്ന് ഇന്ന് കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ഓർമപ്പെടുത്തുകയും ചെയ്തു.

കേന്ദ്രം വിജ്ഞാപനം ഇറക്കാതെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐയും കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനമിറങ്ങിയതോടെ CBI നടപടികൾ വേഗത്തിലാക്കി.

ഡൽഹിയിൽ നിന്ന് കണ്ണൂരിലെത്തിയ CBI എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ DySP ടിഎന്‍ സജീവിൽ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു. ഇന്ന് സംഘം വയനാട്ടിലെത്തി അന്വേഷണം തുടങ്ങും.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് രേഖകൾ കൈമാറിയതെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് ഇന്ന് കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം എന്നും ഇതിന് ഉത്തരവാദി ആരെന്നും സംസ്ഥാന സർക്കാരിനോടും ചോദിച്ച കോടതി എല്ലാ കാര്യത്തിലും സർക്കാരിന്റെ മേൽനോട്ടം ഉണ്ടാകണമെന്നും ഓർമപ്പെടുത്തിയിരുന്നു.

Related Tags :
Similar Posts