സിദ്ദീഖ് കാപ്പനെ ചികിത്സക്കായി ഡൽഹി എയിംസിലേക്ക് മാറ്റി
|കോടതി ഉത്തരവിനെ തുടർന്നാണ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റിയത്
മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ചികിത്സക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. കോടതി ഉത്തരവിനെ തുടർന്നാണ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റിയത്. കാപ്പന്‍റെ കുടുംബം ഡൽഹിയിലേക്ക് തിരിച്ചു.
ഡെപ്യുട്ടി ജയിലറും മെഡിക്കല്‍ ഓഫീസറും ഉള്‍പ്പെടുന്ന സംഘമാണ് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്. പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ അലട്ടുന്ന കാപ്പനെ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു. കാപ്പനെ യുപിയില്‍ നിന്നും പുറത്തുകൊണ്ടുപോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തെങ്കിലും മെച്ചപ്പെട്ട് ചികിത്സ നല്‍കാന്‍ ഡല്‍ഹിക്ക് കൊണ്ടുപോകാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
കാപ്പന്‍റെ നില ഗുരുതരമാണെന്ന് കാണിച്ച് അഭിഭാഷകന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയിച്ചിരുന്നു. കോവിഡ് ബാധിച്ച് യുപിയിലെ മഥുര മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു സിദ്ദിഖ് കാപ്പൻ. കാപ്പനോട് ആശുപത്രി അധികൃതർ മൃഗത്തെ പോലെയാണ് പെരുമാറുന്നതെന്നും കത്തിൽ പറയുന്നു. ആശുപത്രിയിൽ നാല് ദിവസമായി ടോയ്‌ലറ്റിൽ പോകാൻ അനുവദിച്ചില്ലെന്നും കാപ്പൻ കത്തിൽ വ്യക്തമാക്കിയിരുന്നു.