Kerala
സിക പ്രതിരോധം; കര്‍മപദ്ധതിക്ക് ഇന്ന് രൂപം നല്‍കും
Kerala

സിക പ്രതിരോധം; കര്‍മപദ്ധതിക്ക് ഇന്ന് രൂപം നല്‍കും

Web Desk
|
13 July 2021 1:35 AM GMT

കേന്ദ്രസംഘത്തിന്‍റെ സാന്നിധ്യത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.

സിക പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനായി കര്‍മപദ്ധതിക്ക് ഇന്ന് രൂപംനല്‍കും. കേന്ദ്രസംഘത്തിന്റെ സാന്നിധ്യത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ജില്ലാ ആരോഗ്യവിഭാഗവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നട‌പ്പാക്കുക.

സിക പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നേരത്തെ കർമ്മ പദ്ധതി രൂപീകരിച്ചിരുന്നു. അതിന്‍റെ തുടർച്ചയായാണ് കേന്ദ്ര സംഘത്തിന്‍റെ സഹായത്തോടെ വിശദമായ കര്‍മപദ്ധതി തയ്യാറാക്കുന്നത്. ആറംഗ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലാ കലക്ടറുമായും കൂടിക്കാഴ്ച നടത്തിയേക്കും. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇന്നു മടങ്ങുന്ന സംഘം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കും. രോഗബാധിത പ്രദേശങ്ങൾ ഇന്നലെ കേന്ദ്രസംഘം സന്ദർശിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് 19 പേർക്കാണ് സിക സ്ഥിരീകരിച്ചത്. ഇന്നലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്കയച്ച 73കാരിയുടെ സാമ്പിളാണ് പോസിറ്റീവായത്. മൂന്നാം ഘട്ടത്തിൽ ആലപ്പുഴയിലേക്കയച്ച അഞ്ചു സാമ്പിളുകൾ നെഗറ്റീവായിരുന്നു. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Similar Posts