Kerala
അഫ്‌വ കേരള സ്റ്റോറിയോടുള്ള കലാപരമായ വിമർശനം, സിനിമാ ചർച്ച സംഘടിപ്പിച്ച് എസ്.ഐ.ഒ
Kerala

'അഫ്‌വ' കേരള സ്റ്റോറിയോടുള്ള കലാപരമായ വിമർശനം, സിനിമാ ചർച്ച സംഘടിപ്പിച്ച് എസ്.ഐ.ഒ

Web Desk
|
28 July 2023 5:14 PM GMT

'മുസ്‍ലിംകൾക്കെതിരായ നുണകൾ സോഷ്യൽ മീഡിയയിലൂടെ എത്ര വേഗത്തിൽ പ്രചരിക്കുന്നുവെന്ന് സിനിമ വരച്ച് കാണിക്കുന്നു'

തിരുവനന്തപുരം: അഫ്‌വ സിനിമാ ചർച്ച സംഘടിപ്പിച്ച് എസ്.ഐ.ഒ കേരള. ലൗ ജിഹാദ് എന്ന മുസ്‍ലിം വിരുദ്ധവും ഇസ്ലാമോഫോബിക്കുമായ പെരുംനുണ പ്രചരിപ്പിച്ച കേരള സ്റ്റോറി എന്ന പ്രൊപഗണ്ട സിനിമയോടുള്ള കലാപരമായ വിമർശനമാണ് അഫ്‌വ സിനിമയെന്ന് ചർച്ചയിൽ വിലയിരുത്തി.

മുസ്‍ലിംകൾക്കെതിരായ നുണകൾ സോഷ്യൽ മീഡിയയിലൂടെ എത്ര വേഗത്തിൽ പ്രചരിക്കുന്നുവെന്നും അത് രാജ്യത്തെ സാമൂഹികാവസ്ഥയെ എത്ര ആഴത്തിൽ സ്വാധീനിക്കുന്നുവെന്നും ഈ സിനിമ വരച്ച് കാണിക്കുന്നുണ്ടെന്നും ചർച്ച വിലയിരുത്തി. സാമൂഹിക ചിന്തകനും സിനിമ നിരൂപകനുമായ അജിത് കുമാർ എ.എസ്, സാമൂഹിക പ്രവർത്തകനും വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷററുമായ സജീദ് ഖാലിദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Similar Posts