Kerala
വിസ്മയയെ സഹോദരി ജിത്തു കത്തിച്ചത് ജീവനോടെ, വഴക്കിനു കാരണം മാതാപിതാക്കളുടെ സ്‌നേഹക്കൂടുതൽ
Kerala

വിസ്മയയെ സഹോദരി ജിത്തു കത്തിച്ചത് ജീവനോടെ, വഴക്കിനു കാരണം മാതാപിതാക്കളുടെ സ്‌നേഹക്കൂടുതൽ

Web Desk
|
31 Dec 2021 6:35 AM GMT

കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

എറണാകുളം പറവൂരിൽ വിസ്മയയെ സഹോദരി ജിത്തു കത്തിച്ചത് ജീവനോടെ. വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതൽ കാരണം ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം സഹോദരിയുമായി വാക്കുതർക്കമുണ്ടായപ്പോൾ ജിത്തു കറിക്കത്തിയെടുത്തു. കത്തി കൊണ്ടു നേരെ വീശിയപ്പോൾ വിസ്മയയുടെ നെഞ്ചിലും കയ്യിലും മുറിവുപറ്റി. ശേഷം വിസ്മയയുടെ ദേഹത്ത് ജിത്തു മണ്ണെണ്ണ ഒഴിച്ചു. ഒരു തുണി കത്തിച്ച് മുറിയിലേക്ക് എറിഞ്ഞു. പിന്നീട് തീ പടർന്നപ്പോൾ വിസ്മയയെ അതിലേക്ക് പിടിച്ചിടാൻ ശ്രമിച്ചു. സോഫയുടെ കൈപ്പിടി ഉപയോഗിച്ച് തള്ളിയിട്ടു. ശേഷം മണ്ണെണയും രക്തവുമായ തന്റെ വസ്ത്രം മാറ്റി ജിത്തു വൃത്തിയുള്ള വസ്ത്രം ധരിച്ചു. പിന്നീട് വീടിന്റെ അരികിലുള്ള വഴിയിലൂടെ പുറത്തുപോയി. അവിടെ നിന്ന് ഒരാളോട് പത്തു രൂപ വാങ്ങിയും കാറുകളിൽ ലിഫ്റ്റ് ചോദിച്ചും എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ ഒരു മാളിൽ കയറി ജോലി അന്വേഷിച്ചു. എന്നാൽ ആധാർ കാർഡുമായി നാളെ വരാൻ ആവശ്യപ്പെട്ട് അവർ പറഞ്ഞയച്ചു. പിന്നീട് ശുചിമുറിയിലും മറ്റുമായി ജിത്തു നേരം വെളുപ്പിക്കുകയായിരുന്നു. അതിനുശേഷമാണ് പിങ്ക് പൊലിസ് ജിത്തുവിനെ കണ്ടെത്തിയതും തെരുവോരം മുരുകൻ നടത്തുന്ന കാക്കനാട് അഭയ കേന്ദ്രത്തിൽ എത്തിച്ചതും. അവിടെ നിന്നാണ് വിസ്മയ വധക്കേസിലെ പ്രതിയാണെന്ന് കണ്ടെത്തി പിടികൂടിയത്. സഹോദരിയെ കുത്തുന്നതിനിടെ ജിത്തുവിനും മുറിവേറ്റിട്ടുണ്ട്.

സംഭവത്തിൽ കുത്താൻ സഹോദരി ജിത്തു ഉപയോഗിച്ച കറിക്കത്തി കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിനായി ജിത്തുവുമായി വീട്ടിൽ എത്തിയാണ് കത്തി കണ്ടെത്തിയത്. സഹോദരി വിസ്മയക്ക് കൂടുതൽ ഡ്രസുകൾ വാങ്ങാറുണ്ടായിരുന്നുവെന്നും ഇവയെല്ലാം ജിത്തു മുറിക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജിത്തുവിനെതിരെ പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് അയച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് ജിത്തു വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് ജിത്തുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാലണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാൽ തല മൊട്ടയടിച്ച നിലയിലാണ് ജിത്തുവിനെ കണ്ടെത്തിയത്.

Sister Jeethu burnt Vismaya alive in Paravur, Ernakulam

Similar Posts