Kerala
Kerala
വയനാട്ടിൽ കോൺക്രീറ്റ് തട്ട് തകർന്ന് ആറ് തൊഴിലാളികള്‍ക്ക് പരിക്ക്
|25 April 2023 6:50 AM GMT
പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വയനാട്: വയനാട്ടിൽ കോൺക്രീറ്റ് തട്ട് തകർന്നു വീണ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. കൽപ്പറ്റ പിണങ്ങോട് ചോലപ്പുറത്ത് നിർമാാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തട്ടാണ് തകർന്നത്. ഇന്ന് 10.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.