പൗരത്വ നിയമം: മതപരമായ വിഭജനത്തെ ജനാധിപത്യപരമായി നേരിടും - എസ്.കെ.എസ്.എസ്.എഫ്
|രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തിയും അരക്ഷിതരാക്കിയും രണ്ടാംകിട പൗരന്മാരാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് നിയമ ഭേദഗതിക്ക് പിന്നിലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കോഴിക്കോട്: രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയെ ജനാധിപത്യപരമായി നേരിടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സുപ്രിംകോടതിയിൽ ഇത് സംബന്ധിച്ച് വ്യവഹാരം നടന്നുകൊണ്ടിരിക്കെ ധൃതി പിടിച്ച് ഉത്തരവുമായി രംഗത്തു വരുന്നത് തെരഞ്ഞെടുപ്പിൽ വർഗീയ മുതലെടുപ്പ് നടത്താനാണ്.
മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്ത് ജീവിക്കുന്നവരെ മതത്തിന്റെയോ ജാതിയുടെയോ മറ്റേതെങ്കിലും കാരണത്താലോ വിവേചനം കാട്ടരുതെന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ നഗ്‌നമായ ലംഘനമാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തിയും അരക്ഷിതരാക്കിയും രണ്ടാംകിട പൗരന്മാരാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് നിയമ ഭേദഗതിക്ക് പിന്നിൽ. മുസ്‌ലിംകൾക്കെതിരായ വംശീയ ഉന്മൂലനത്തിന് ഹിന്ദുത്വ ഭരണകൂടം കണ്ടെത്തിയിരിക്കുന്ന പ്രധാന ഉപാധിയാണ് പൗരത്വ ഭേദഗതി നിയമം. വിവേകപൂർവം ഭരണഘടനാ സംരക്ഷണത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് പോരാടുകയാണ് ഇതിനെ മറികടക്കാനാവശ്യമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, താജുദ്ദീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, അൻവർ മുഹിയദ്ധീൻ ഹുദവി, അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ശമീർ ഫൈസി ഒടമല, അഷ്‌കർ അലി കരിമ്പ, മുഹിയദ്ധീൻ കുട്ടി യമാനി, അബ്ദുൽ ഖാദർ ഹുദവി എറണാകുളം, ഖാസിം ദാരിമി കാർണാടക, അലി മാസ്റ്റർ വാണിമേൽ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, മുഹമ്മദ് കാസിം ഫൈസി ലക്ഷദ്വീപ്, ഏ.എം സുധീർ മുസ്ലിയാർ ആലപ്പുഴ, സി.ടി ജലീൽ മാസ്റ്റർ പട്ടർകുളം, മുജീബ് റഹ്മാൻ അൻസ്വരി നീലഗിരി, അനീസ് ഫൈസി മാവണ്ടിയൂർ, സത്താർ പന്തലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, റിയാസ് റഹ്മാനി കർണാടക, ഇസ്മയിൽ യമാനി കർണാടക, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈൽ അസ്ഹരി, സുറൂർ പാപ്പിനിശ്ശേരി, നസീർ മൂരിയാട്, അലി അക്ബർ മുക്കം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അബ്ദുൽ സത്താർ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ അബ്ദുൽ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റർ ആട്ടീരി, അൻവർ സാദിഖ് ഫൈസി മണ്ണാർക്കാട്, ശമീർ ഫൈസി കോട്ടോപ്പാടം, മുഹമ്മദ് സ്വാലിഹ് ഇടുക്കി, മുഹമ്മദലി മുസ്ലിയാർ കൊല്ലം, അൻവർഷാൻ വാഫി, അബ്ദു റഹൂഫ് ഫൈസി, അനീസ് കൗസരി കർണാടക, അസ്‌ലം ഫൈസി ബംഗ്ലുരു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഒ.പി അശ്‌റഫ് കുറ്റിക്കടവ് സ്വാഗതവും ബഷീർ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.