Kerala
Kerala
നിസാമുദ്ദീൻ എക്‌സ്പ്രസിൽ പാമ്പ്
|28 July 2022 2:26 AM GMT
ബാഗുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്
തിരുവനന്തപുരം:നിസാമുദ്ദീൻ എക്‌സ്പ്രസിൽ ബാഗുകൾക്കിടയിൽ പാമ്പ്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് തിരിച്ച ട്രെയിനിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ രാത്രി ട്രെയിൻ തിരൂരിലെത്തിയപ്പോഴാണ് യാത്രക്കാർ പാമ്പിനെ കാണുന്നത്.
കണ്ണൂർ സ്വദേശിയായ ഹൈറുന്നീസയയും ഒരു പെൺകുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ എല്ലാവരും ബഹളം വെക്കുകയായിരുന്നു. യാത്രക്കാരിലൊരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും പാമ്പിനെ കൊല്ലരുതെന്ന മറ്റു യാത്രക്കാരുടെ ആവശ്യം മാനിച്ച് വടി മാറ്റുകയും പാമ്പ് മൂന്നോട്ട് നീങ്ങുകയുമായിരുന്നു. കോഴിക്കോട് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പാമ്പിനെ പിടികൂടാനായില്ല.