ഇശല്‍ മറിയത്തിന്‍റെ ചികിത്സക്കായി ഇതുവരെ ലഭിച്ചത് രണ്ട് കോടി 84 ലക്ഷം രൂപ
|കടമത്ത് ദ്വീപിലെ ഇശല്‍ മറിയമിന്‍റെ ചികിത്സക്കായി ഇനിയും 13 കോടി രൂപയിലധികം സമാഹരിക്കണം
സ്പൈനല്‍ മസ്കുലര്‍ അട്രോഫി സിന്‍ഡ്രോം ബാധിച്ച ലക്ഷദ്വീപിലെ കുരുന്നു ബാലികയുടെ ചികിത്സക്കായി ഇതുവരെ ലഭിച്ചത് രണ്ട് കോടി 84 ലക്ഷം രൂപ. കടമത്ത് ദ്വീപിലെ ഇശല്‍ മറിയമിന്‍റെ ചികിത്സക്കായി ഇനിയും 13 കോടി രൂപയിലധികം സമാഹരിക്കണം.
ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലെ നാസറിന്‍റെയും ജസീറയുടെയും ഏക മകളായ ഇശാല്‍ മറിയമിന് 5 മാസമാണ് പ്രായം. എസ്.എം.എ ബാധിതയായ കുരുന്നിന് 16 കോടി രൂപയുടെ മരുന്ന് വേണം . അപൂര്‍വ്വ രോഗത്താല്‍ ദുരിതത്തിലായ കുട്ടിയുടെ ചികിത്സക്കായി ഒരിക്കല്‍ കൂടി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. ഇശാലിന്‍റെ ഇളം മേനിയിലെ മാംസപേശികള്‍ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തില്‍ സുമനസ്സുകളായ മലയാളികളില്‍ തന്നെയാണ് ദ്വീപിലെ കുടുംബം പ്രതീക്ഷ വെക്കുന്നത്. കേരളത്തില്‍ SMA ബാധിതരായ കുരുന്നുകള്‍ക്ക് വേണ്ടി പിരിച്ച തുകയില്‍ നിന്ന് മിച്ചം വരുന്ന സംഖ്യയുടെ ഒരോഹരി ഇശാലിന്‍റെ ചികിത്സക്കായി ലഭിച്ചാല്‍ ഈ ഇളം ചിരി മാഞ്ഞു പോകില്ല.