'അഭിമാനം മകനേ'... അന്താരാഷ്ട്ര മാധ്യമ പുരസ്കാരം നേടിയ ഇഷാനെ അഭിനന്ദിച്ച് ശശി തരൂര്‍
|അമേരിക്കന്‍ അക്കാദമി ഓഫ് ഡിപ്ലോമസി ഏര്‍പ്പെടുത്തിയ ആര്‍തര്‍ റോസ് മീഡിയ പുരസ്കാരമാണ് ഇഷാന്‍ തരൂരിന് ലഭിച്ചത്
വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനും ശശി തരൂരിന്‍റെ മകനുമായ ഇഷാന്‍ തരൂരിന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം. അമേരിക്കന്‍ അക്കാദമി ഓഫ് ഡിപ്ലോമസി ഏര്‍പ്പെടുത്തിയ ആര്‍തര്‍ റോസ് മീഡിയ പുരസ്കാരമാണ് ഇഷാന്‍ തരൂരിന് ലഭിച്ചത്. കമന്‍റേറ്റര്‍ വിഭാഗത്തിലാണ് പുരസ്‌കാരം. നവംബര്‍ ഒമ്പതിന് പുരസ്‌കാരം സമ്മാനിക്കും സ്‌റ്റൈപെന്‍ഡായി 5000 ഡോളറാണ് (3,70,000 രൂപയോളം) ലഭിക്കുക.
ഇത് അർഹിച്ച അംഗീകാരമാണ്. എന്റെ മകൻ ഇഷാൻ തരൂരിനെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഉള്‍ക്കാഴ്ചയുള്ള, വ്യക്തതയുള്ള അവന്‍റെ എഴുത്തുകള്‍ ഞാന്‍ പങ്കുവെയ്ക്കാറുണ്ട്- ശശി തരൂര്‍ കുറിച്ചു.
നയതന്ത്രം, വിദേശകാര്യം എന്നീ വിഷയങ്ങളിലെ റിപ്പോര്‍ട്ടിങും വിശകലനവുമാണ് ആര്‍തര്‍ റോസ് മീഡിയ അവാര്‍ഡിനായി പരിഗണിക്കുന്നത്. 2014 മുതല്‍ വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനാണ് ഇഷാന്‍ തരൂര്‍. നേരത്തെ ടൈം മാഗസിന്‍റെ സീനിയര്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.