Kerala
Social activists protest state hunt against journalist who reported on unjust detention of Muslim youths in Kalamassery blasts
Kerala

കളമശ്ശേരി സ്‌ഫോടനം: മാധ്യമപ്രവർത്തകനെതിരായ കേസ് പിൻവലിക്കണം-സാമൂഹിക പ്രവർത്തകർ

Web Desk
|
23 Nov 2023 11:26 AM GMT

''കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ തുടർന്ന് പൊലീസ് നടത്തിയ കരുതൽതടങ്കലിൽ സംഭവിച്ച മുസ്‌ലിംവിരുദ്ധത ചൂണ്ടിക്കാണിച്ച് റിജാസ് എം. സിദ്ദീഖ് മക്തൂബ് മീഡിയയ്ക്ക് എഴുതിയ റിപ്പോർട്ടിൽ സ്വമേധയാ കേസ് എടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.''

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തിൽ മുസ്‌ലിം യുവാക്കളെ അന്യായമായി കരുതൽ തടങ്കലിൽവച്ച വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെയുള്ള ഭരണകൂടവേട്ടയ്‌ക്കെതിരെ സാമൂഹികപ്രവർത്തകർ. മക്തൂബ് മീഡിയയ്ക്കു വേണ്ടി വാർത്ത റിപ്പോർട്ട് ചെയ്ത റിജാസ് എം. സിദ്ദീഖിനെതിരെ വടകര പൊലീസ് കേസെടുത്തിരുന്നു. കേസ് പിൻവലിക്കണമെന്ന് മാധ്യമ, സാമൂഹികപ്രവർത്തന രംഗത്തെ പ്രമുഖർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊലീസ് നടപടി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലും മാധ്യമസ്വാതന്ത്ര്യത്തിലുമുള്ള ഭരണകൂട കടന്നുകയറ്റമാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

സംയുക്ത പ്രസ്താവനയിൽനിന്ന്:

''കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിനിടയിൽ നടന്ന ബോംബ് സ്‌ഫോടനത്തെ തുടർന്ന് പൊലീസ് നടത്തിയ കരുതൽ തടങ്കലിൽ സംഭവിച്ച മുസ്‌ലിംവിരുദ്ധത ചൂണ്ടിക്കാണിച്ച് റിജാസ് എം. സിദ്ദീഖ് മക്തൂബ് മീഡിയയ്ക്ക് എഴുതിയ റിപ്പോർട്ടിൽ സ്വമേധയാ കേസ് എടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്‌ഫോടനത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യാതൊരു തെളിവുമില്ലതെ അഞ്ച് മുസ്‌ലിം യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മീഡിയവണും ഇതേ വാർത്ത സമാനസ്വഭാവത്തിൽ റിപ്പോർട്ട് ചെയ്തതായി മക്തൂബ് എഡിറ്റർ പൊലീസിനോട് പറഞ്ഞപ്പോൾ 'നിങ്ങൾ ഇരു മാധ്യമങ്ങളും എന്തിനാണ് മുസ്‌ലിം വിഷയങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്നത്' എന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

പൊലീസ് സംസ്ഥാനവ്യാപകമായി തുടരുന്ന വംശീയ മുൻവിധിയെ തുറന്നുകാണിച്ച ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസിനെതിരെയുള്ള സർക്കാർ നടപടി പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും മാധ്യമ സ്വതന്ത്ര്യത്തിലുമുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്. പൊലീസിനെയും സർക്കാരിനെയും വിമർശിക്കാനുള്ള പൗരാവകാശ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും അവകാശങ്ങൾ കേന്ദ്രസർക്കാർ അടിച്ചമർത്തുന്നതിനു സമാനമായ രീതിയാണ് ഇടതുപക്ഷം എന്നവകാശപ്പെടുന്ന സംസ്ഥാന സർക്കാരും പിന്തുടരുന്നത്.

ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകരുടെ നീതിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാർ നിലകൊള്ളുമ്പോൾ ഇവിടെ റിജാസിന്റെ മാധ്യമപ്രവർത്തക സ്വാതന്ത്ര്യത്തെ സർക്കാർ ഹനിക്കുകയാണ്. ഇത്തരം ഇരട്ടമുഖങ്ങൾ രാജ്യത്തുടനീളം വളർന്നുകൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരായ പോരാട്ടങ്ങളെ ദുർബലപ്പെടുത്തും. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഗോദി മീഡിയകളായി പരിവർത്തിക്കുന്ന സമകാലിക ഇന്ത്യയിൽ, മർദിതപക്ഷത്ത് നിൽക്കുന്ന സമാന്തരമാധ്യമങ്ങളെ കേന്ദ്രം ഭരിക്കുന്ന ആർ.എസ്.എസ് ഭരണകൂടം വേട്ടയാടുന്നതിന് സമാനമായി, കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മക്തൂബ് അടക്കമുള്ള മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വേട്ടയാടുന്നത് അവസാനിപ്പിക്കണം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അടിച്ചമർത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. കൃത്യമായ സോഴ്‌സുകളുടെ അടിസ്ഥാനത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത റിജാസിനെതിരെ പൊലീസിനെ വിമർശിച്ചുവെന്നും കലാപാഹ്വാനം നടത്തിയെന്നുമുള്ള പേരിൽ വടകര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അഭ്യന്തര മന്ത്രി ഇടപെട്ട് ഉടൻ റദ്ദാക്കണമെന്നും റിജാസിന്റെ പക്കൽനിന്ന് അന്യായമായി പിടിച്ചെടുത്ത ഫോൺ തിരിച്ചുനൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മാധ്യമപ്രവർത്തന സ്വാതന്ത്രത്തിന്മേലുള്ള കടന്നാക്രമണവുമാണ്. ഇതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു.''

പ്രസ്താവനയിൽ ഒപ്പുവച്ചവർ:

ആർ രാജഗോപാൽ(ടെലഗ്രാഫ്)

അജിംസ്(മീഡിയവൺ)

അസ്ല കയ്യാലത്ത്(മക്തൂബ് മീഡിയ)

സി ദാവൂദ് (മീഡിയവൺ)

കെ.പി സേതുനാഥ്(മലബാർ ജേർണൽ)

ആർ സുനിൽ(മാധ്യമം)

ഷഹീൻ അബ്ദുല്ല(മക്തൂബ് മീഡിയ)

കെ.ടി റാം മോഹൻ(ഇക്കണോമിസ്റ്റ്)

ശരത്ത്(കേരളീയം)

ഡോ. രേഖാരാജ്

സണ്ണി എം കപിക്കാട് (ദലിത് ആക്ടിവിസ്റ്റ്)

എം.എൻ രാവുണ്ണി(പോരാട്ടം)

ഡോ. എം.എം ഖാൻ

ജോളി ചിറയത്ത്(അഭിനേത്രി)

ഉനൈസ് പി.കെ(സംവിധായകൻ)

ലാലി പി.എം(അഭിനേത്രി)

എം ഗീതാനന്ദൻ(ആദിവാസി ആക്ടിവിസ്റ്റ്)

അംബിക(മറുവാക്ക്)

ഡോ. ജയശ്രീ

വി.എസ് അനു(ദി ഫോർത്ത്)

എം.പി പ്രശാന്ത്(ചീഫ് അസോസിയറ്റ് ഡയറക്ടർ)

കെ മുരളി(മാവോയിസ്റ്റ് സൈദ്ധാന്തികൻ)

ഹരി(അറോറ ഓൺലൈൻ)

പ്രശാന്ത് സുബ്രമണ്യൻ(ഏഷ്യൻ സ്പീക്‌സ്)

മഗ്ലിൻ ഫിലോമിന(ആക്ടിവിസ്റ്റ്)

റാസിഖ് റഹീം

അജിത്ത് എം പച്ചനാടൻ(കവി)

പ്രശാന്ത് എ.ബി (കവി)

ശരണ്യമോൾ(മാധ്യമപ്രവർത്തക)

മൃദുല ഭവാനി(മാധ്യമപ്രവർത്തക)

അഷ്ഫാഖ്(മാധ്യമപ്രവർത്തകൻ)

അഭ മുരളീധരൻ(മാധ്യമപ്രവർത്തക)

തസ്‌നി ബാനു

അഡ്വ. ഭദ്രകുമാരി

സാജീദ് ഖാലിദ് (വെൽഫെയർ പാർട്ടി)

എം വി നദ്‌വി

ഷൈന

നസീം പാനായിക്കുളം

ആദി(ക്വിയർ ആക്ടിവിസ്റ്റ്)

പൊന്നു ഇമ(ക്വിയർ)

ശീതൾ ശ്യാം (ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്)

അഖിൽ മേനിക്കോട്ട് (ഭീം ആർമി)

നസീം (പി.എസ്.യു സംസ്ഥാന ട്രഷർ)

ലുഖ്മാൻ (വിപ്ലവ ജനകീയ മുന്നണി)

സി.പി നാഹാസ് (പുരോഗമന യുവജന പ്രസ്ഥാനം)

ഹനീൻ (ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ)

നിഹാരിക (ക്വീർ വിദ്യാർഥി)

സുജ ഭാരതി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം)

സ്വപ്‌നേഷ് ബാബു(ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി)

അഡ്വ. തുഷാർ നിർമൽ സാരഥി

സഫീറ

ഷനീർ നിലമ്പൂർ(അധ്യാപകൻ)

അർഷാദ് അസീസ് (അധ്യാപകൻ, കാലിക്കറ്റ് സർവകലാശാല)

സേതു സമരം

കെ.വി ഷാജി സമത (ആക്ടിവിസ്റ്റ് )

ഷഹിൻ ശിഹാബ് (ഫ്രറ്റേണിറ്റി)

ഗാർഗി (വനജ കളക്ടീവ്)

സുൽഫത്ത് ലൈല (ക്വീർ ആക്ടിവിസ്റ്റ്)

അനഘ് (ഗവേഷകൻ)

ദിനു വെയിൽ (ദിശ കേരള)

ഉദയസ്വിനി കുഴൽമന്നം (വിദ്യാർഥി)

ഹനീൻ യൂസഫ് ഫ്‌ലോറൻസ് (ആർട്ട് ഡയറക്ടർ)

റമീസ് അലിയാർ

പ്രശാന്ത് പ്രഭ ശാരങ്ധരൻ

പ്രസന്നൻ ധർമ്മപാലൻ

പ്രീജ (ജേർണലിസ്റ്റ്)

മഹീൻ പി.എം

രവീന്ദ്രൻ ചുള്ളിപറമ്പിൽ

നാസർ മാലിക്

റഷീദ് മട്ടാഞ്ചേരി

ഹൈദർ (നാടകപ്രവർത്തകൻ)

സൃതിൻ വസന്ത് (വീഡിയോ എഡിറ്റർ)

പവിത്രൻ കുളങ്ങര (പൗരാവകാശ പ്രവർത്തകൻ)

ഹുസ്‌ന ഹസൻ(അധ്യാപിക)

ശർമിന(അധ്യാപിക)

അഡ്വ. വഫ മറിയം

അഡ്വ. സമ അബ്ദുൽ മജീദ്

ഹനാൻ ബാഷർ (സാമൂഹിക പ്രവർത്തകൻ)

ശ്രീനേഷ് നിലമ്പൂർ

പി.എ കുട്ടപ്പൻ

എം.ആർ വിപിൻദാസ്

അഡ്വ. നിദ ഫസലിയ

അഷ്‌റഫ് കൊളത്തൂർ

മുഹ്‌സിൻ മുനീർ (വിദ്യാർഥി, ഡി.യു)

നബീൽ നഹാസ്

നനൂഷ്(എൻജിനീയർ)

അയിഷ റിധ(വിദ്യാർഥി)

റാനിയ റഹീം(വിദ്യാർഥി)

അഭിഷേക് നിലമ്പൂർ(ഗവേഷകൻ)

ദീപ്തി (ഗവേഷക)

മുഹമ്മദ് നഹ്യ

മുബാറക് റാവുത്തർ

Summary: Social activists protest state hunt against journalist who reported on unjust detention of Muslim youths in Kalamassery blasts. They demanded the withdrawal of the case registered by the Vadakara police against Rijas M Siddique, who had reported the news for Maktoob Media.

Similar Posts