ജപ്പാനിലുണ്ട്, നാട്ടിലില്ല; ഡാമിൽ ഉണ്ട്, വീട്ടിലില്ല പി.വി. അൻവറിനെ ട്രോളി രമ്യ ഹരിദാസ്
|നേരത്തെ രമ്യ ഹരിദാസിനെ വിമര്‍ശിച്ച് പി.വി. അന്‍വറും രംഗത്തെത്തിയിരുന്നു
ആലത്തൂർ എംപി രമ്യ ഹരിദാസും നിലമ്പൂർ എംഎൽഎയും തമ്മിൽ സോഷ്യൽ മീഡിയ പോര് മുറുകുന്നു. രമ്യ ഹരിദാസ് സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഏറ്റവുമൊടുവിൽ രമ്യ ഹരിദാസിന്റെ പോസ്റ്റ് ഇങ്ങനെ.
നിലമ്പൂരിൽ ഇല്ല, ആഫ്രിക്കയിൽ ഉണ്ട്.
ജപ്പാനിൽ ഉണ്ട്, നാട്ടിലില്ല.
ഡാമിൽ ഉണ്ട്, വീട്ടിൽ ഇല്ല. പാർക്കിൽ ഉണ്ട്, പാർക്കിംഗിൽ ഇല്ല.
ഞാൻ ആരാണ് ഗുയ്‌സ്..? എന്‍റെ ചെലവിൽ ജീവിച്ചിരിക്കുന്നുണ്ട് എന്ന് തെളിയിക്കാനുള്ള സൈക്കോളജിക്കൽ മൂവ് നിർത്തി ,
കരിമ്പുലികളോട് ഏറ്റുമുട്ടി കഴിഞ്ഞെങ്കിൽ നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നിൽക്കൂ ...
നേരത്തെ രമ്യക്കെതിരേ പോസ്റ്റുമായി പി.വി. അൻവറും രംഗത്തെത്തിയിരുന്നു. ആ പോസ്റ്റ് ഇതാണ്.
"സൈബർ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാർത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാൻ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..
സോറി ഗുയ്സ്.."
കോവിഡ് മാനദണ്ഡമൊക്കെ കാറ്റിൽ പറത്തി ഞാനും കൂട്ടാളികളും കൂടി വല്ല ഹോട്ടലിലും കയറി ബിരിയാണി കഴിക്കുന്നത് ആരെങ്കിലും ചോദ്യം ചെയ്താൽ..
"എന്നെ കൈയ്യേറ്റം ചെയ്തേ..ഞാൻ പരാതി കൊടുക്കുമേ"
എന്നൊക്കെ എള്ളോളമുള്ള പൊളിവചനങ്ങൾ കൈതോല താളത്തിൽ വിളിച്ച് കൂവി"അവനെ അകത്താക്കുന്ന പരിപാടി"വല്ലതും ആയിരുന്നെങ്കിൽ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്..😄
ആ മീറ്ററൊരെണ്ണം എനിക്കും തരണേ..പ്രതിപക്ഷ നേതാവിനും കുറച്ച് പത്രക്കാർക്കും ഓരോന്ന് കൊടുക്കാനാണേ..☺️