ലക്ഷദ്വീപ് പ്രതിഷേധങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും നിയന്ത്രണം
|ലക്ഷദ്വീപ് പ്രതിഷേധങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും നിയന്ത്രണം. ലക്ഷദ്വീപിന് പിന്തുണ അർപ്പിച്ചുകൊണ്ട് ട്വിറ്റ് ചെയ്ത് അക്കൗണ്ടുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തങ്ങളുടെ മെസ്സേജ് അയക്കുന്നത് ബ്ലോക്ക് ചെയ്തതായി ആക്ടിവിസ്റ്റുകൾ അറിയിച്ചു.
"ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്" ( In Solidarity With Lakshadweep) കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു 'ഓൺലൈൻ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ന് വൈകുന്നേരം 4മണി മുതൽ 9 മണിവരെ #SaveLakshadweep, #InsolidaritywithLakshadweep,#Recalltheadministrator എന്ന ഹാഷ്ടാഗുകൾ ഉപയോഗിച്ചുകൊണ്ടുളള ട്വിറ്റർ സ്റ്റോം, രാഷ്ട്രപതിക്ക് മെയിലയയ്ക്കുക, സമരമുറ്റം എന്നീ പരിപാടികളാണ് കരിദിനാചരണത്തിന്റെ ഭാഗമായി നടന്നത്.
ചലച്ചിത്രതാരം റിമ കല്ലിങ്കൽ, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ എന്നിവരും കരിദിനാചരണത്തിന്റെ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.