Kerala
സംഘ്പരിവാറിനാൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന അസി.പ്രൊഫസർ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്    സാംസ്‍കാരിക പ്രവര്‍ത്തകരുടെ ഐക്യദാർഢ്യം
Kerala

സംഘ്പരിവാറിനാൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന അസി.പ്രൊഫസർ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന് സാംസ്‍കാരിക പ്രവര്‍ത്തകരുടെ ഐക്യദാർഢ്യം

Web Desk
|
26 April 2021 1:49 PM GMT

ക്ലാസ് മുറികളിലെ അക്കാദമിക അന്തരീക്ഷം ഇല്ലാതാക്കാനും ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച വ്യത്യസ്ത വീക്ഷണങ്ങളെ അടിച്ചമര്‍ത്താനുമുള്ള ഈ നടപടി സംഘപരിവാറിന്റെ അക്കാദമിക ഇടങ്ങളെ തകര്‍ക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമാണ്

കാസർഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവകലാശാലയിൽ ഇൻറർനാഷണൽ റിലേഷൻസ് & പൊളിറ്റിക്കൽ സയൻസ് ഡിപാർട്മെൻറിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെ , തന്റെ ക്ലാസിൽ ഇന്ത്യയിലെ സംഘ് പരിവാർ സംഘടനകളെ പ്രോട്ടോ-ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചതിൽ സർവകലാശാല വൈസ് ചാൻസലർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എ. ബി .വി .പി യുടെ ആവശ്യപ്രകാരം UGC യും MHRD യും നിർദ്ദേശിച്ചതിനെ തുടർന്നാണ് സർവകലാശാലാ അധികാരികൾ ഇത്തരമൊരു നടപടിയിലേക്ക് കടന്നിട്ടുള്ളത്

" നരേന്ദ്ര മോദി 2014 ൽ അധികാരമേറ്റതിനു ശേഷമുള്ള ഇന്ത്യയും ഒരു പ്രോട്ടോ- ഫാസിസ്റ്റ് രാജ്യമാണോ" എന്ന ചോദ്യമായിരുന്നു പ്രശ്നവൽക്കരിക്കപ്പെട്ട ആ പ്രസ്താവന. ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹകവുമായ അന്തരീക്ഷങ്ങളെ ചർച്ച ചെയ്യാനുള്ള ഇടങ്ങൾ തന്നെയാണ് ഇന്ത്യൻ ക്ലാസ് മുറികൾ . വ്യത്യസ്തകളോട് അങ്ങേയറ്റം വിയോജിപ്പുള്ള സംഘ്പരിവാർ സത്യങ്ങൾ കേൾക്കുമ്പോൾ വീണ്ടും വീണ്ടും അസ്വസ്ഥരാവുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഗിൽബെർട്ട് വിഷയത്തിലും കാണാൻ സാധിക്കുന്നത് .

ക്ലാസ് മുറികളിലെ അക്കാദമിക അന്തരീക്ഷം ഇല്ലാതാക്കാനും ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച വ്യത്യസ്ത വീക്ഷണങ്ങളെ അടിച്ചമര്‍ത്താനുമുള്ള ഈ നടപടി സംഘപരിവാറിന്റെ അക്കാദമിക ഇടങ്ങളെ തകര്‍ക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമാണ്. വിശേഷിച്ചും നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണ്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഈ സംഭവവും.

വസ്തുതകൾ വകവെക്കാതെ നടപടിയാവശ്യട്ട MHRD യുടെയും UGC യുടെയും നിലപാട് തികച്ചും അപലപനീയമാണ്. സംഘ്പരിവാറിന്റെ ആഗ്രഹ സാധൂകരണത്തിനുള്ള ഉപകരണങ്ങളായല്ല MHRD യും UGC യും പ്രവർത്തിക്കേണ്ടത് . അസി. പ്രൊഫസർ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് അദ്ദേഹത്തിനെതിരെയുള്ള ഈ നടപടിയിൽ നിന്ന് സമൂഹത്തിന് ലഭിക്കുന്നത്. അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ അധ്യാപകനെ

പുറത്താക്കാൻ ആവശ്യപ്പെടുന്നതും അതിനു വേണ്ടി യു ജി സി സർവകലാശാലക്ക് കത്തയക്കുന്നതും വി.സി. അന്വേഷണ കമ്മിറ്റി രൂപീകരിക്കുന്നതും തന്നെയാണ് ഇന്ത്യ ഫാഷിസ്റ്റ് രാഷ്ട്രമാവുന്നു എന്നതിൻ്റെ സൂചന.

അസഹിഷ്ണുതയുടെ പേരിൽ അദ്ദേഹത്തിനെതിരെ തുടർന്നുകൊണ്ടിരിക്കുന്ന വ്യക്തിഹത്യയിൽ ABVP ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിനോടൊപ്പം, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ നടപടി സ്വീകരിച്ച vc യുടെയും ഉത്തരവ് നൽകിയ UCG യുടെയും MHRD യുടെയും നിലപാടുകളെ ഞങ്ങൾ വളരെ ശക്തമായി അപലപിച്ചു കൊണ്ട് അധ്യാപകന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

ഡോ: കെ. സച്ചിദാനന്ദൻ

ഡോ : ജെ. ദേവിക (Feminist, Scholar Centre for Development Studies)

പി.കെ അബ്ദുറഹിമാൻ (Secretary, Teachers' Collective of the University of Madras)

ഡോ: ജെന്നി റൊവീന (university of Delhi)

ഡോ. എ.കെ രാമകൃഷ്ണൻ ( Centre for West Asian Studies,JNU )

ഡോ: വാൾറ്റർ ഫെർണാണ്ടസ് (Director North Eastern Social Research centre, Guwahati)

ഡോ: അജയ് എസ്. ശേഖർ (Sree Sankaracharya University of Sanskrit, Kalady)

ഡോ: റെജു ജോർജ് മാത്യു (NIT calicut)

ഡോ: ഒ.കെ സന്തോഷ് (University of Madras)

ഡോ: കെ.എസ് മാധവൻ (University of calicut)

ഡോ: എം.എച്ച് ഇല്യാസ് (MG University )

ഡോ: ഉമർ തറമേൽ (University of calicut)

ഡോ: രേഖാ രാജ്

ഷംസീർ ഇബ്രഹിം (National President, Fraternity Movement )

ഡോ: പി.കെ സാദിഖ് (CEDEC NISWASS Bhubaneswar)

ഡോ: പ്രേം കുമാർ വിജയൻ (Hindu college , university of Delhi)

ഡോ: സി.എ അനസ് (Farook College)

ഡോ: ഷീബ കെ.എം (Sree Sankaracharya University of Sanskrit, Kalady)

ഡോ: അനന്ത കുമാർ ഗിരി (MIDS Chennai)

ഡോ: ഡി.പി.എസ് വെർമ (Director, Shobhit UniversityProfessor, University of Delhi)

ഡോ: കരേൻ ഗബ്രിയേൽ (St. Stephen's College , University of Delhi)

ഡോ: അഷ്റഫ് എ കടക്കൽ (Assistant Professor at University of Kerala)

തമീം. ടിബി(St Stephen's college, University Delhi )

ഡോ: മനോരഞ്ജൻ മൊഹന്തി (university of Delhi)

ഡോ: അസീസ് തരുവണ (Farook College)

ഡോ: വെങ്കടേഷ് അത്രേയ (Bharathidasan University, Tamil Nadu)

ഡോ: സി.ടി കുര്യൻ

ഡോ: ഫൈസി (Ecologist, Trivandrum)

ഡോ: പി.എ അസീസ് (Environmentalist, Coimbatore.)

നജ്ദ റൈഹാൻ ( President, Fraternity Movement, Kerala )



Similar Posts